Around us

‘വലിയ വില കൊടുക്കേണ്ടി വരും’; പുകയില ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21 ആക്കിയേക്കും, പിഴത്തുകയും കൂട്ടും 

THE CUE

പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 വയസാക്കിയേക്കും. പൊതു സ്ഥലത്ത് പുകവലിച്ചാലുള്ള പിഴ കൂട്ടാനും കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നുണ്ട്. നിലവില്‍ നിയമപ്രകാരം പുകയില ഉപയോഗിക്കാനുള്ള പ്രായം 18 വയസാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന് സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രൊഡക്ട്‌സ് ആക്ട് ഭേദഗതി ചെയ്യുന്നതിനെ കുറിച്ച് പഠിക്കാന്‍ മന്ത്രാലയം നിയമിച്ച ഉപസമിതിയാണ് മാറ്റങ്ങള്‍ സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വെച്ചത്. പുകയില ഉല്‍പ്പന്നങ്ങളുടെ കടത്തും കച്ചവടവും നിയന്ത്രിക്കാന്‍ സംവിധാനം കൊണ്ടുവരിക എന്ന നിര്‍ദേശവും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. പുതിയ നിര്‍ദേശങ്ങള്‍ക്ക് യുവാക്കളിലെ പുകവലി ശീലം വലിയ തോതില്‍ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍.

പ്രായപരിധി കൂട്ടാനും, പൊതുസ്ഥലത്തെ പുകവലിക്കുള്ള പിഴ 200 രൂപയില്‍ നിന്ന് 1000 രൂപയാക്കാനും 2015ല്‍ കരടുബില്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ പുകയില ലോബിയുടെ സമ്മര്‍ദ്ദം മൂലം 2017ല്‍ ഇത് പിന്‍വലിച്ചു. പുതിയ ബില്‍ ഉടന്‍ തയ്യാറാകുമെന്നാണ് വിവരം. പുകയില നിയന്ത്രണത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ രാജ്യാന്തര കരാറില്‍ ഇന്ത്യയും ഒപ്പുവെച്ചിട്ടുണ്ട്. ലോകത്ത് പുകയില ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തില്‍ മൂന്നാമതാണ് ഇന്ത്യ.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT