Around us

യൂണിയന്‍ ഓഫീസില്‍ കത്തി കാത്തുവെച്ചത് ഒരാഴ്ച്ച; വാങ്ങിയത് ഓണ്‍ലൈനായെന്ന് മുന്‍ എസ്എഫ്‌ഐ നേതാക്കള്‍  

THE CUE

വിദ്യാര്‍ത്ഥിയെ കുത്താനായി ഒരാഴ്ച്ചയോളം യൂണിയന്‍ ഓഫീസില്‍ കത്തി സൂക്ഷിച്ചുവെച്ചെന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്എഫ്‌ഐ നേതാക്കള്‍. കുത്തിപ്പരുക്കേല്‍പിക്കാന്‍ വേണ്ടി തന്നെ കത്തി ഓണ്‍ലൈനായി വാങ്ങുകയായിരുന്നെന്ന് എസ്എഫ്‌ഐ മുന്‍ യൂണിറ്റ് സെക്രട്ടറി ശിവരഞ്ജിത്തും പ്രസിഡന്റ് എന്‍എ നസീമും പൊലീസിനോട് സമ്മതിച്ചു. ഇതോടെ വധശ്രമം ആസൂത്രിതമാണെന്നതിന്റെ ശക്തമായ തെളിവ് ലഭിച്ചെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.

കേസിലെ നിര്‍ണായക തെളിവാണ് വധശ്രമത്തിനുപയോഗിച്ച കത്തി.

പ്രതികളെ ക്യാംപസിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് ആയുധം കണ്ടെത്തിയത്. കയ്യില്‍ ഒതുങ്ങുന്ന രീതിയിലുള്ള ചെറിയ കത്തി പാര്‍ക്കിങ് ഗ്രൗണ്ടിന് സമീപത്തെ ചവറുകൂനയിലാണ് ഒളിപ്പിച്ചിരുന്നത്. ഒന്നാം പ്രതി ശിവരഞ്ജിത്ത് തന്നെ കത്തി എടുത്ത് സി ഐ അനില്‍കുമാറിന് നല്‍കുകയായിരുന്നു. അക്രമത്തിനുപയോഗിച്ച ഇരുമ്പ് പൈപ്പ് വടിയും കണ്ടെടുത്തു. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് കത്തി ഒളിപ്പിച്ച സ്ഥലം പ്രതികള്‍ വെളിപ്പെടുത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം.

സംഭവത്തില്‍ ഉള്‍പ്പെട്ട 16 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 6 പേരാണ് പിടിയിലായത്. ശേഷിക്കുന്ന പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എസ്എഫ്ഐ യൂണിറ്റ് നേതാക്കളുടെ ധാര്‍ഷ്ട്യം ചോദ്യം ചെയ്തതിനാണ് ഇവര്‍ അഖിലിനെ ആക്രമിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. രണ്ട് മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ അഖിലിനെ പിടിച്ചുനിര്‍ത്തുകയും ഒന്നാം പ്രതി ശിവരഞ്ജിത്ത് കുത്തുകയും ചെയ്തെന്ന് പൊലീസ് വ്യക്തമാക്കുന്നു. നെഞ്ചില്‍ കുത്തേറ്റ അഖില്‍ ചികിത്സയില്‍ തുടരുകയാണ്. കത്തിക്കുത്തിനേത്തുടര്‍ന്ന് അഖിലിന്റെ ഹൃദയത്തില്‍ രണ്ടര സെന്റീമിറ്റര്‍ വലുപ്പത്തില്‍ മുറിവുണ്ടായിരുന്നു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തതുകൊണ്ടാണ് അഖിലിനെ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT