Around us

അനില്‍ അക്കരക്ക് ഭീഷണിയെന്ന് ടിഎന്‍ പ്രതാപന്‍; സുരക്ഷയൊരുക്കണമെന്ന് ഡിജിപിക്ക് കത്ത്

അനില്‍ അക്കര എംഎല്‍എയെ അപായപ്പെടുത്തുമെന്ന് ഭീഷണിയുണ്ടെന്ന് ടിഎന്‍ പ്രതാപന്‍ എംപി. ടെലിഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തുന്നു. പൊലീസ് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും ടിഎന്‍ പ്രതാപന്‍ കത്ത് നല്‍കി.

ഡിവൈഎഫ്‌ഐയാണ് ഭീഷണിക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അനില്‍ അക്കര എംഎല്‍എയെ അപായപ്പെടുത്താന്‍ വാടക സംഘങ്ങളെ ഡിവൈഎഫ്‌ഐ ഇറക്കിയിട്ടുണ്ട്. വീടിന് സമീപത്തെത്തി ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ അനില്‍ അക്കര എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ഭീഷണി കൊണ്ട് പിന്നോട്ട് പോകില്ലെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും ടിഎന്‍ പ്രതാപന്‍ എംപി പറഞ്ഞു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT