Around us

വിവാഹ ഷൂട്ടിങ്ങിന് എത്തിയവരെ തീവ്രവാദികളായി പരാമര്‍ശിച്ച് വിദ്വേഷ പ്രചരണം നടത്തിയതില്‍ കേസെടുത്ത് പൊലീസ്   

THE CUE

തമിഴ്‌നാട്ടിലെ മരുതമലൈയില്‍ വിവാഹ ഷൂട്ടിങ്ങിന് പോയ മലയാളി ക്യാമറാമാനെയും സംഘത്തെയും തീവ്രവാദികളായി മുദ്രകുത്തി സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം നടത്തിയ സംഭവത്തില്‍ കേസെടുത്ത് പാലക്കാട് പൊലീസ്‌. മാട്ടായ സ്വദേശി ഷംനാദിന്റെ പരാതിയില്‍ തൃത്താല പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് ഷംനാദിന്റെ പരാതി. വെള്ളേപ്പം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഷിഹാബ് ഓങ്ങല്ലൂരിനും സംഘത്തിനുമെതിരെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വര്‍ഗീയ പ്രചരണം അരങ്ങേറുന്നത്.

ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ഷംനാദിന്റെ ചിത്രം സഹിതമാണ് വ്യാജ പ്രചരണം. ഒരു വിവാഹത്തിന്റെ ഔട്ട്‌ഡോര്‍ ഷൂട്ടിനായി മരുതമലൈയില്‍ എത്തിയതായിരുന്നു ഇവര്‍. യാത്രാമധ്യേ മരുതമലൈ ക്ഷേത്രത്തിന് സമീപം കാര്‍ നിര്‍ത്തി ഇവര്‍ വെള്ളം കുടിക്കാനിറങ്ങിയിരുന്നു. ഈ സമയം ഇവരുടെ ചിത്രം ചിലര്‍ പകര്‍ത്തി. തമിഴ്‌നാട് സ്വദേശി എസ് ശ്രീനിവാസ രാഘവന്‍ എന്നയാള്‍ ഷംനാദിന്റെ ചിത്രം മോദി രാജ്യം എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു.

ഉത്സവം നടക്കുന്ന മരുതമലൈ ക്ഷേത്രത്തിന് സമീപം ഒരു വാഹനം കറങ്ങുന്നുവെന്നും ഇവര്‍ പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരാണെന്നും പരാമര്‍ശിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഇതില്‍ കാറിന്റെ നമ്പറും ചേര്‍ത്തിരുന്നു. കാറിലുള്ള സംഘം തീവ്രവാദികളായിരിക്കാമെന്നും എന്‍ഐഎയെ ടാഗ് ചെയ്യൂ എന്നുമൊക്കെ പോസ്റ്റിന് താഴെ ആഹ്വാനങ്ങളുയര്‍ത്തു. എന്നാല്‍ ഇത്തരത്തില്‍ വ്യാജപ്രചരണം നടക്കുന്ന കാര്യം ഷംനാദും സംഘവും അറിയുന്നത് തമിഴ്‌നാട് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് വിളി വന്നപ്പോഴാണ്.ഇതോടെയാണ് ഷംനാദ് പൊലീസിനെ സമീപിച്ചത്. അതേസമയം മോദിരാജ്യം പേജില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഫോട്ടോകളും കുറിപ്പും ഇപ്പോള്‍, നീക്കം ചെയ്യപ്പെട്ട നിലയിലാണ്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT