Around us

'ജോജു ജോര്‍ജ് അഭിനയിക്കുന്നുണ്ടോ' എന്ന് ചോദിച്ചു; സത്യന്‍ അന്തിക്കാട് സിനിമക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് തൃക്കാക്കര നഗരസഭ

ജോജു ജോര്‍ജിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ ഭാഗമായി സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് അനുമതി നല്‍കിയില്ലെന്ന വാര്‍ത്ത നിഷേധിച്ച് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍. പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് അജിത തങ്കപ്പന്‍ ദ ക്യുവിനോട് പറഞ്ഞു.

ചൊവ്വാഴ്ചയായിരുന്നു സത്യന്‍ അന്തിക്കാട് സിനിമയുടെ പ്രൊഡക്ഷന്‍ വിഭാഗത്തിലെ ആളുകള്‍ ചിത്രീകരണത്തിന് അനുമതി വാങ്ങാന്‍ എത്തിയത്. തൃക്കാക്കര ബസ് സ്റ്റാന്‍ഡിലാണ് ജയറാം, മീര ജാസ്മിന്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രം ഷൂട്ട് ചേയ്യേണ്ടത്. ഇതിന് അനുമതി വാങ്ങാനെത്തിയവരോട് ചെയര്‍പേഴ്‌സണ്‍ പൊട്ടിത്തെറിച്ചതായി മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ തന്റെ സ്വാഭാവിക പ്രതികരണമായിരുന്നു ഇതെന്നാണ് ചെയര്‍പേഴ്‌സണ്‍ ദ ക്യുവിനോട് പറഞ്ഞത്. 'ഞങ്ങളുടെ പ്രതിഷേധം അവരെ അറിയിക്കുകയാണ് ചെയ്തത്. ഞങ്ങളുടെ നേതാക്കളെ ഒരു കാരണവുമില്ലാതെ ഓരോരുത്തരെയായി ക്രിമിനല്‍ കേസ് പ്രതികളെ പിടിക്കുന്നത് പോലെയാണ് പിടിച്ചുകൊണ്ട് പോകുന്നത്. രാത്രിയില്‍ പത്ത് പന്ത്രണ്ട് പൊലീസുകാര്‍ മഫ്തിയില്‍ വന്നാണ് നേതാക്കളെ പിടിച്ചുകൊണ്ടുപോകുന്നത്. അതില്‍ വളരെ വിഷമവും വേദനയുമുണ്ട്. ജോജു ജോര്‍ജിന്റെ സിനിമയാണെന്ന് കരുതിയാണ് അവരോട് അങ്ങനെ പറഞ്ഞത്. ജോജു അഭിനയിക്കുന്നില്ലെന്ന് അവര്‍ പിന്നീടാണ് പറഞ്ഞത്. എങ്കിലും ഞാന്‍ അവരുടെ അപേക്ഷ വാങ്ങിവെച്ചിട്ടുണ്ട്. അനുമതി തരുമെന്നും പറഞ്ഞിട്ടുണ്ട്. തീര്‍ച്ചയായും അവരുടെ സിനിമയ്ക്ക് അനുമതി നല്‍കും.

പാര്‍ട്ടി സമരത്തിനിടെ അതിക്രമിച്ച് കയറിയാണ് ജോജു ഷോ കാണിച്ചത്, അതിന്റെ ഭവിഷ്യത്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കന്മാരും അനുഭവിക്കുന്നത്. കൊതുകുകടിയും കൊണ്ട് പാവം നേതാക്കള്‍ ജയിലില്‍ കിടക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വളരെ വിഷമം തോന്നിയിരുന്നു. എന്തെങ്കിലും തെറ്റ് ചെയ്തിട്ടല്ലോ, ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്തിട്ടല്ലേ. അതുതന്നെയാണ് ഷൂട്ടിങിന് അനുമതി ചോദിച്ച് എത്തിയവരോട് പറഞ്ഞത്. ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്തതിനാണ് ഒരു ജോജു ജോര്‍ജിന്റെ പേരില്‍ നേതാക്കന്മാരെ ജയിലിലിട്ടേക്കുന്നത്.'

കോണ്‍ഗ്രസിന് സിനിമാക്കാരോട് യാതൊരു എതിര്‍പ്പുമില്ലെന്നും അജിത തങ്കപ്പന്‍. ജോജുജോര്‍ജ് അഭിനയിക്കുന്ന സിനിമകളുടെ ചിത്രീകരണത്തിന് അനുമതി ചോദിച്ചാല്‍ നല്‍കുമോ എന്ന ചോദ്യത്തിന്, പാര്‍ട്ടിയോട് ആലോചിച്ച് അനുമതി നല്‍കും എന്നായിരുന്നു ചെയര്‍പേഴ്‌സന്റെ മറുപടി.

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

SCROLL FOR NEXT