Around us

‘രാജ്യത്തിനെതിരെ സംസാരിക്കുന്നവര്‍ ആരാണോ അവരെ അഴിക്കുള്ളിലാക്കും’, ഭീഷണിയുമായി അമിത്ഷാ 

THE CUE

രാജ്യത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ആരാണോ അവരെ അഴിക്കുള്ളിലാക്കുമെന്ന് ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത്ഷാ. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു അമിത്ഷായുടെ പരാമര്‍ശം. അയോധ്യയില്‍ നാലുമാസം കൊണ്ട് രാമക്ഷേത്രം പണിയുമെന്നും അമിത്ഷാ പ്രഖ്യാപിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചില വിദ്യാര്‍ത്ഥികള്‍ ജെഎന്‍യു കാമ്പസില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. അവരെ ജയിലിലടക്കണ്ടേ എന്ന് ചോദിച്ച അമിത്ഷാ, ഇത്തരത്തില്‍ സംസാരിക്കുന്നവരെ അഴിക്കുള്ളിലാക്കുമെന്നും പറഞ്ഞു. രാമ ക്ഷേത്ര നിര്‍മാണം തടയാന്‍ കഴിയുമെങ്കില്‍ തടയൂ എന്ന് അമിത്ഷാ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തു.

രാമ ക്ഷേത്രം ഒരിക്കലും നിര്‍മിക്കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നേതാവും അഡ്വക്കേറ്റുമായ കപില്‍ സിബല്‍ പറഞ്ഞത്. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ നിര്‍മാണം തടഞ്ഞു കാണിക്കൂ, മാസങ്ങള്‍ക്കുള്ളില്‍ തന്നെ രാമ ക്ഷേത്രം ഉയരാന്‍ പോവുകയാണെന്നും കപില്‍ സിബലിനെ വെല്ലുവിളിച്ചുകൊണ്ട് അമിത്ഷാ പറഞ്ഞു. ഏതെങ്കിലും ഇന്ത്യക്കാരന്റെ പൗരത്വം ഇല്ലാതാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന ഭാഗം പൗരത്വ ഭേദഗതി നിയമത്തില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടാന്‍ രാഹുല്‍ഗാന്ധിക്കോ മമത ബാനര്‍ജിക്കോ കഴിയുമോ എന്നും അമിത്ഷാ ചോദിച്ചു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT