Around us

‘കൊറോണ വൈറസിന്റെ മറ്റൊരു പതിപ്പാണിത്, നമ്മള്‍ രോഗികളാണ്’; ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി അരുന്ധതി റോയ് 

THE CUE

ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി എഴുത്തുകാരി അരുന്ധതി റോയ്. കൊറോണ വൈറസിന്റെ മറ്റൊരു പതിപ്പാണിതെന്നും, നമ്മളെല്ലാം രോഗികളാണെന്നും ഞായറാഴ്ച ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവെ അരുന്ധതി റോയ് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'നമ്മള്‍ കൂടിയിരിക്കുന്നിടത്തു നിന്നും കുറച്ചകലെയാണ് നാലുദിവസം മുമ്പ് ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. ഭരണപക്ഷത്തെ ചില നേതാക്കളുടെ പ്രസംഗത്തിന്റെ ഫലമായിരുന്നു ആ ആക്രമണം. ആക്രമണമുണ്ടാകുമെന്ന് കുറച്ചു കാലമായി ആളുകള്‍ക്ക് തോന്നിയിരുന്നു, അതിനാല്‍ അവര്‍ കുറച്ചെങ്കിലും തയ്യാറായിരുന്നു. ചന്തകള്‍, വീടുകള്‍, കടകള്‍, പള്ളികള്‍, വാഹനങ്ങള്‍ എല്ലാം തീയിട്ടു നശിപ്പിച്ചു. വഴികള്‍ മുഴുവന്‍ കല്ലുകള്‍ കൊണ്ട് നിറഞ്ഞിരുന്നു. എന്ത് ക്രൂരതയ്ക്കും, അതോടൊപ്പം എത്രത്തോളം ധൈര്യത്തിനും, മനുഷ്യത്വത്തിനും പ്രാപ്തരാണ് തങ്ങളെന്ന് രണ്ട് വിഭാഗത്തിലുള്ള ജനങ്ങളും കാണിച്ചുകഴിഞ്ഞു. ഫാസിസ്റ്റുകളും ഫാസിസ്റ്റ് വിരുദ്ധരും തമ്മിലുള്ള പോരാട്ടമായിരുന്നു ഇതെന്നും അരുന്ധതി റോയ് പറഞ്ഞു.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഈ ഭരണത്തിന്റെ ഇരകളാണ് മരിച്ചവരും, പരിക്കേറ്റവരും, എല്ലാം നഷ്ടമായ ഹിന്ദുക്കളും മുസ്ലീങ്ങളും. കപില്‍ മിശ്രയ്‌ക്കെതിരെ നടപടിയെടുക്കാത്തതിന് ഡല്‍ഹി പൊലീസിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിയെ മാറ്റിക്കൊണ്ട് പാതിരാത്രിയാണ് ഉത്തരവ് വന്നത്. അതേ വിവാദമുദ്രാവാക്യവുമായി കപില്‍ മിശ്ര വീണ്ടും തെരുവിലിറങ്ങി. കോടതി ജഡ്ജിമാരെ വെച്ച് കളിക്കുന്നത് പുതിയ കാര്യമല്ല. ജസ്റ്റിസ് ലോയ നമുക്ക് മുന്നിലുള്ള ഉദാഹരണമാണ്. 2002ല്‍ ഗുജറാത്തിലെ നരോദ പാട്യ കൂട്ടക്കൊലകേസില്‍ ശിക്ഷിക്കപ്പെട്ട ബാബു ബജ്രംഗിയുടെ കഥ നാം മറന്നിരിക്കാം. വിധികര്‍ത്താക്കളെ പാട്ടിലാക്കി 'നരേന്ദ്ര ഭായ്' എങ്ങനെയാണ് അയാളെ പുറത്തിറക്കിയതെന്ന് അയാള്‍ നിങ്ങള്‍ക്ക് പറഞ്ഞു തരുമെന്നും, എല്ലാം രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും അരുന്ധതി റോയ് പറഞ്ഞു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT