Around us

ഇത് പൊതുസംവാദ നിലവാരത്തിലുള്ളതല്ല, റിപ്പോര്‍ട്ടിംഗില്‍ ഉത്തരവാദിത്വം കാട്ടണം ; അര്‍ണബിനോട് ചീഫ് ജസ്റ്റിസ്

റിപ്പബ്ലിക് ടിവിയ്ക്കും മേധാവി അര്‍ണബ് ഗോസ്വാമിക്കുമെതിരെ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. പൊതുസംവാദത്തിന്റെ നിലവാരം ഒരിക്കലും ഇതല്ലെന്നും തുറന്നുപറഞ്ഞാല്‍ തനിക്ക് റിപ്പബ്ലിക്കിന്റെ രീതി അംഗീകരിക്കാനാകില്ലെന്നും എസ് എ ബോബ്‌ഡെ പറഞ്ഞു. അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയോടായിരുന്നു പരാമര്‍ശം. അര്‍ണബിനെതിരെ ജൂണിലെടുത്ത കേസ് പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ പറഞ്ഞത്.

പാല്‍ഘര്‍ ആള്‍ക്കൂട്ടക്കൊലപാതകം സംബന്ധിച്ച അര്‍ണബിന്റെ ചര്‍ച്ച മതവിദ്വേഷം വളര്‍ത്തുന്നതായിരുന്നുവെന്ന് കാണിച്ച് മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ബോംബെ ഹൈക്കോടതി അര്‍ണബിനെതിരായ അന്വേഷണം സ്‌റ്റേ ചെയ്തു. ഇത് നീക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിക്കവെയാണ് ബോബ്‌ഡെ തന്റെ നിലപാട് വ്യക്തമാക്കിയത്.റിപ്പോര്‍ട്ടിംഗില്‍ ഉത്തരവാദിത്വം കാട്ടണം. ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ചില മേഖലകളുണ്ട്. കോടതിയെ സംബന്ധിച്ച് സമൂഹത്തില്‍ സമാധാനവും സാഹോദര്യവും നിലനില്‍ക്കുകയെന്നതിലാണ് പ്രഥമ പരിഗണന. ഇതിന് വിരുദ്ധമായ നടപടികളുണ്ടാകില്ലെന്ന് കക്ഷിയില്‍ നിന്ന് ഉറപ്പുവാങ്ങണം - ചീഫ് ജസ്റ്റിസ് ഹരീഷ് സാല്‍വെയോട് നിര്‍ദേശിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോടതിയുടെ വാദങ്ങള്‍ അംഗീകരിക്കുന്നുവെന്ന് മറുപടി നല്‍കിയ സാല്‍വേ, എഫ്‌ഐആറില്‍ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമല്ലെന്നും വാദിച്ചു. എന്നാല്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അര്‍ണബ് ഗോസ്വാമിയോട് നിര്‍ദേശിച്ച് കോടതി കേസ് രണ്ടാഴ്ചത്തേക്ക് നീട്ടി. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ് വിയാണ് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT