Around us

മതം മാറി വിവാഹം കഴിച്ചു; യുവാവിന് ഭാര്യ സഹോദരന്റെ ക്രൂര മര്‍ദ്ദനം

തിരുവനന്തപുരം ചിറയിന്‍ കീഴില്‍ മതം മാറി വിവാഹം കഴിച്ചതിന് യുവാവിനെ മര്‍ദ്ദിച്ച് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും. ഒക്ടോബര്‍ 29നാണ് ചിറയിന്‍കീഴ് സ്വദേശിയായ ദീപ്തിയും മിഥുനും വിഹാഹിതരായത്. ദീപ്തി ക്രൈസ്തവ മത വിഭാഗത്തില്‍പ്പെട്ടയാളും മിഥുന്‍ ഹിന്ദുവിലെ തണ്ടാര്‍ വിഭാഗത്തില്‍പ്പെട്ടയാളുമാണ്.

വിവാഹത്തിന് പിന്നാലെ മിഥുന്‍ ക്രൈസ്തവ മതം സ്വീകരിക്കുകയോ അല്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയോ ചെയ്യണമെന്ന് ദീപ്തിയുടെ സഹോദരന്‍ ഇവരെ വിളിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസം മുമ്പ് ചിറയിന്‍കീഴേക്ക് ഇവരെ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മര്‍ദ്ദനം.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ദീപ്തിയുടെ സഹോദരന്‍ ഡാനിഷിന്റെ നേതൃത്വത്തില്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് മിഥുനെ ക്രൂരമായി മര്‍ദ്ദിച്ചത്. വടി ഉപയോഗിച്ച് മിഥുന്റെ തലയിലും ഇവര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

മിഥുന്റെ തലച്ചോറിന് ക്ഷേതമേറ്റുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 31നാണ് മിഥുനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മിഥുനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT