Around us

‘കേരളത്തില്‍ ലൗ ജിഹാദ് ഇല്ല’, സംസ്ഥാനത്തിന്റെ വാദം ശരിവെച്ച് കേന്ദ്രം 

THE CUE

കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം. ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോണ്‍ഗ്രസ് അംഗം ബെന്നി ബെഹന്നാന്‍ എംപിയുടെ ചോദ്യത്തിന് മറുപടി പറയവെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം. നിയമത്തില്‍ ലൗ ജിഹാദിന് വ്യാഖ്യാനം ഇല്ല. കേരളത്തിലെ രണ്ട് മിശ്രവിവാഹ കേസുകള്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മറ്റ് റെക്കോര്‍ഡുകളൊന്നും ഇല്ലെന്നും കേന്ദ്രം ലോക്‌സഭയില്‍ വ്യക്തമാക്കി.

കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ലൗ ജിഹാദ് നടക്കുന്നതായി സീറോ മലബാര്‍ സഭ സിനഡ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ദേശീയ ന്യുനപക്ഷ കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണവും തേടിയിരുന്നു. രണ്ട് കൊല്ലത്തിനിടയില്‍ കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കേന്ദ്രന്യൂനപക്ഷ കമ്മീഷന് ഇക്കാര്യം വ്യക്തമാക്കി നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും അറിയിച്ചിരുന്നു. സഭയുടെ വാദത്തെ തള്ളി സംസ്ഥാന സര്‍ക്കാരും രംഗത്തെത്തിയിരുന്നു.

ശ്രീനിവാസന്‍ സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടയാള്‍, നഷ്ടപ്പെടുകയെന്നത് സങ്കടം; മോഹന്‍ലാല്‍

മലയാളത്തിന്റെ ജീനിയസ്, തിരക്കഥയിലെ മാസ്റ്റർ; ശ്രീനിവാസന് അന്തരിച്ചു

വിന്‍ എ ഡ്രീം ഹോം ക്യാംപെയിനുമായി ഷക്ലാന്‍ ഗ്രൂപ്പ്

'രാമനാരായണ്‍ ഭയ്യാര്‍' മരിച്ചതല്ല, തല്ലിക്കൊന്നതാണ്; ഉത്തരേന്ത്യയിലല്ല, വാളയാറില്‍

അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview

SCROLL FOR NEXT