Around us

അത് കൊച്ചിയിലെ പയറുമണി ദ്വീപൊന്നുമല്ല; ഗൂഗിളിന് പറ്റിയ പിഴവാണ്; തെളിവുകളിതാ

കൊച്ചി തീരത്തിനടുത്ത് പയറുമണിയുടെ രൂപത്തില്‍ ദ്വീപ് രുപപ്പെട്ടുവരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ദ്വീപിന്റെ നീളവും വീതിയും ആകൃതിയുമെല്ലാം പറഞ്ഞായിരുന്നു ഗൂഗിള്‍ എര്‍ത്ത് ഇമേജസിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.

കൊച്ചി കായലിനടുത്ത് ഡ്രഡ്ജിങ്ങ് നടക്കുന്നതിന്റെ ഭാഗമായാണ് ദ്വീപ് രൂപ്പെടുന്നതെന്നും ഇത് മണല്‍ തിട്ടയാകാന്‍ സാധ്യതയുണ്ടെന്നുമെല്ലാം നിരീക്ഷണങ്ങളും ഉയര്‍ന്നിരുന്നു.

കൊച്ചി തീരത്തിനടുത്ത് രൂപപ്പെടുന്നുവെന്ന് പറയുന്ന പയറുമണി ആകൃതിയിലുള്ള 'ദ്വീപിന്റെ' ചിത്രം

എന്നാല്‍ ഈ വാദങ്ങളെ പൊളിച്ചടുക്കുകയാണ് ജിയോസ്‌പേഷ്യല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ജുന്‍. ഗൂഗിള്‍ മാപ്പ് ഇമേജുകളും സാറ്റലൈറ്റ് ഇമേജുകളും ഉപയോഗിച്ച് അത്തരമൊരു ദ്വീപ് ഇല്ല എന്നും കേവലം സാങ്കേതിക പിഴവുകളാണ് ഇത്തരം വാദങ്ങളിലേക്ക് നയിച്ചതെന്ന് അര്‍ജുന്‍ ദ ക്യൂവിനോട് പറഞ്ഞു.

ഗൂഗിള്‍ മാപ്പിലെ അല്‍ഗൊരിതത്തില്‍ ഉണ്ടായ പ്രശ്നങ്ങളാണ് ഇതിന് കാരണമാകാന്‍ സാധ്യതയെന്നാണ് അര്‍ജുന്‍ പറയുന്നത്. ഗൂഗിള്‍ മാപ്പില്‍ തന്നെ 2020ലെയോ, 2019ലെയോ, 2018ലെയോ ചിത്രങ്ങള്‍ നോക്കിയാല്‍ ഇത്തരമൊരു ലാന്‍ഡ് മാസ് കാണാന്‍ സാധിക്കില്ല. മറ്റ് സോഴ്‌സുകളില്‍ നിന്നുള്ള സാറ്റലൈറ്റ് വിവരങ്ങളും അര്‍ജുന്‍ പഠനത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

ഐലന്റ് രൂപപ്പെട്ടുവെന്ന് പറയുന്ന പ്രദേശവും കപ്പലുകളുടെ യാത്രാ മാര്‍ഗവും കാണിക്കുന്ന ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ്

നേരത്തെ മ്യാന്‍മറിലെ ഒരു എയര്‍പോര്‍ട്ടിന്റെ കാര്യത്തിലും ഇതേ തെറ്റ് സംഭവിച്ചിട്ടുണ്ട്. കൊച്ചി തിരക്കുള്ള തുറമുഖം ആണ്. നിരന്തരം ഈ പ്രദേശത്തുകൂടെ കപ്പലുകള്‍ കടന്നു പോകുകയും വലിയ ട്രാഫിക്ക് ഉണ്ടാവുകയും ചെയ്യാറുണ്ട്. ഒരു പക്ഷേ ഇതാകാം ഗൂഗിള്‍ മാപ്പിന്റെ അല്‍ഗൊരിതം ഈ പ്രദേശം ഒരു ലാന്‍ഡ്മാസായി കണക്കുകൂട്ടാന്‍ ഇടയാക്കിയതെന്ന് അര്‍ജുന്‍ പറയുന്നു.

മുന്‍ വര്‍ഷങ്ങളിലെ സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായവും കൊച്ചിക്കടുത്തെ ദ്വീപ് വാദം പൊളിക്കാന്‍ അര്‍ജുന്‍ ഉപയോഗിച്ചിട്ടുണ്ട്. പയറുമണി ആകൃതിയില്‍ ദ്വീപ് രൂപപ്പെട്ടു എന്ന് പറയുന്ന പ്രദേശത്തുകൂടെ കപ്പല്‍ പോകുന്നതിന്റെ ചിത്രവും അര്‍ജുന്‍ തെളിവായി നിരത്തുന്നു.

സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ച് ഐലന്റ് രൂപപ്പെട്ടുവെന്ന് പറയുന്ന പ്രദേശത്തെ ടര്‍ബിഡിറ്റിയില്‍ ഒരു മാറ്റവുമില്ലെന്നും അര്‍ജുന്‍ സമര്‍ത്ഥിക്കുന്നുണ്ട്.

ഐലന്റ് രൂപപ്പെട്ടുവെന്ന് പറയുന്ന പ്രദേശത്തിന്റെയും സമീപ പ്രദേശത്തിന്റെയും ടര്‍ബിഡിറ്റിയില്‍ മാറ്റമില്ലെന്ന് തെളിയിക്കുന്ന ചിത്രം

ബത്തമെട്രി ഡാറ്റയും പഠനത്തിനായി ഉപയോഗിച്ചുണ്ട്. ചെല്ലാനത്തു നിന്നുള്ള സെഡിമെന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പഠിക്കേണ്ടതാണെങ്കിലും ഇതുമായി അതിന് ബന്ധമില്ലെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT