Around us

‘രോഗത്തിന്റെ അസ്വാഭാവികത ആദ്യം തിരിച്ചറിഞ്ഞു’; കൊറോണ വൈറസ് കണ്ടെത്തിയ ചൈനീസ് ഡോക്ടര്‍ ഈ 54കാരി 

THE CUE

ഡിസംബര്‍ 26ന് രാവിലെയായിരുന്നു നാലുപേര്‍ പുതിയ തരം പനിയുമായി ശ്വാസകോശരോഗ വിദഗ്ധയായ സാങ് ജിക്‌സിയാനെ കാണാനെത്തിയത്. ഇതില്‍ മൂന്നു പേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. ന്യുമോണിയയ്ക്ക് സമാനമായി ശ്വാസകോശം ചുരുങ്ങിയ പോലുള്ള അവസ്ഥ ഈ നാലു പേരിലും ഒരു പോലെ കണ്ടെത്തി. അടുത്ത ദിവസം മൂന്നു പേര്‍ കൂടി ഇതേ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തി. ഇതോടെ രോഗം നിസാരമല്ലെന്ന് സാങ് ജിക്‌സിയാന് മനസിലായി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരേ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രോഗം വന്നിരിക്കുന്നത് എന്നത് കൊണ്ട്, പകര്‍ച്ചവ്യാധിയാണെന്ന് ഡോക്ടര്‍ സാങ് തിരിച്ചറിഞ്ഞു. പകര്‍ച്ചവ്യാധിയല്ലെങ്കില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കും ഒരേ സമയം ഒരേ പോലുള്ള രോഗം വരാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് ഡോക്ടര്‍ സാങ് പറയുന്നത്.

രോഗവുമായെത്തിയ ഏഴ് പേര്‍ക്ക് മറ്റൊന്നു കൂടി പൊതുവായുണ്ടായിരുന്നു. അവര്‍ ഏഴു പേരും ഹുവാനിലുള്ള സീഫുഡ്- മാംസ മാര്‍ക്കറ്റ് അടുത്തിടെ സന്ദര്‍ശിച്ചിട്ടുള്ളവരായിരുന്നു. രോഗത്തിന്റെ അസ്വാഭാവിക മനസിലാക്കിയ സാങ് ജിക്‌സിയാന്‍ ഉടന്‍ തന്നെ മറ്റു പരിശോധനകള്‍ ആരംഭിച്ചു. വിവരം ചൈനീസ് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. കണ്‍സള്‍ട്ടേഷനായി ഒരു മള്‍ട്ടി ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങാന്‍ ആവശ്യപ്പെട്ടു. എല്ലാ ആശുപത്രി ജീവനക്കാരോടും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാരും നഴ്‌സുമാരും പ്രൊട്ടക്ടീവ് ഐസൊലേഷന്‍ വസ്ത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങി. താന്‍ പോലുമറിയാതെ, നോവല്‍ കോറോണ വൈറസ് കണ്ടുപിടിച്ച ലോകത്തിലെ ആദ്യ ഡോക്ടറായി സാങ് ജിക്‌സിയാന്‍ മാറുകയായിരുന്നു. കൊറോണ വൈറസിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞ ഡോക്ടര്‍ ഇന്ന് ചൈനയിലെ താരമാണ്.

ഹൂബെ പ്രവിശ്യയിലെ ആശുപത്രിയിലെ റെസ്പിറേറ്ററി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിന്റെ ഡയറക്ടറാണ് സാങ് ജിക്‌സിയാന്‍. നമ്മള്‍ മുമ്പ് കണ്ടിട്ടില്ലാത്ത തരം രോഗമായിരുന്നു ഇത്. സൗത്ത് ചൈനയിലെ സീഫുഡ് മാര്‍ക്കറ്റിനടുത്ത് നിന്ന് നാലു പേരാണ് ചികിത്സ തേടിയെത്തിയത്. രോഗം ഗുരുതരമാണെന്ന് ഇതോടെ മനസിലായെന്ന് ഒരു ചൈനീസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാങ് ജിക്‌സിയാന്‍ പറഞ്ഞു. വുഹാനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ചൈനീസ് പത്രം യാങ്ട്‌സി റിവര്‍ ആണ് ആദ്യമായി ഡോക്ടര്‍ സാങ് ജിസിയാനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

കേന്ദ്രനിലപാട്, കേരളത്തിന് നിഷേധിക്കപ്പെട്ടത് രണ്ടരലക്ഷം കോടിരൂപ: മന്ത്രി കെ.എന്‍.ബാലഗോപാല്‍

കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും, ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

നമ്മൾ കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് തിയേറ്റർ സംസാരിക്കുന്നത്, എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമ: റിമ കല്ലിങ്കൽ

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം 'പാതിരാത്രി'

ലിജോയുടെ ബോളിവുഡ് റോം കോം ചിത്രം വരുന്നു; എ.ആർ. റഹ്മാൻ മ്യൂസിക്, ഹൻസാൽ മേത്ത നിർമാണം

SCROLL FOR NEXT