Around us

'നിന്നെ പ്രസവിച്ച അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടെ'; ലൈവില്‍ പൊട്ടിക്കരഞ്ഞ് താരാ കല്യാണ്‍

സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധവുമായി നടി താരാ കല്യാണ്‍. മകളുടെ കല്യാണച്ചടങ്ങിനിടെയുള്ള ഫോട്ടോ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയിലുടെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെയായിരുന്നു താരാ കല്യാണിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് ലൈവിലൂടെ വൈകാരികമായിട്ടായിരുന്നു നടി പ്രതിഷേധിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സോഷ്യല്‍ മീഡിയിലൂടെ അപകീര്‍ത്തിപ്പെടുത്തിയ വ്യക്തിയുടെ അമ്മയ്ക്ക് തന്റെ ഗതികേടുണ്ടാവാതിരിക്കട്ടെയെന്ന് താരാ കല്യാണ്‍ പറയുന്നു. തനിക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്നാണ് ആളുകള്‍ കരുതുന്നത്. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരായി ഫോട്ടോ കുറെ പേര്‍ ഷെയര്‍ ചെയ്യുകയും കമന്റിടുകയും ചെയ്യുന്നുണ്ട്. മകളുടെ കല്യാണ വീഡിയോയില്‍ നിന്നുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. നിനക്കും അമ്മയില്ലേയെന്നും നടി താരാ കല്യാണ്‍ ചോദിക്കുന്നു.നിന്നെ ഇങ്ങനെയാണോ വളര്‍ത്തി വലുതാക്കി വിട്ടിരിക്കുന്നത്. ഫോട്ടോ പോസ്റ്റ് ചെയ്ത ആളോട് ഈ ജന്‍മം പൊറുക്കില്ല.

സമൂഹമാധ്യമങ്ങളിലൂടെ വളരെ നല്ല കാര്യങ്ങള്‍ ചെയ്യുന്നവരുണ്ട്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെയും അതില്‍ കമന്റിടുന്നവരെയും താന്‍ വെറുക്കുന്നു. സ്ത്രീയെന്ന പരിഗണന നല്‍കാന്‍ പഠിക്കണം. നിങ്ങളെ പോലെ വികാരങ്ങളും വിഷമങ്ങളും ഉള്ളവരാണ് കലാകാരന്‍മാരെന്നും താരാ കല്യാണ്‍ പറയുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT