ദിലീപിന് അനുകൂലമായി മൊഴി; നടിയെ അക്രമിച്ച കേസില്‍ ഇടവേള ബാബു കൂറുമാറി

ദിലീപിന് അനുകൂലമായി മൊഴി; നടിയെ അക്രമിച്ച കേസില്‍ ഇടവേള ബാബു കൂറുമാറി
Published on

നടിയെ അക്രമിച്ച കേസില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി. വിസ്താരത്തിനിടെ നടന്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കി. പൊലീസിന് നല്‍കിയ മൊഴിക്ക് വിരുദ്ധമാണിത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എട്ടാം പ്രതിയായ നടന്‍ ദിലീപ് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പറഞ്ഞിരുന്നുവെന്നതാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വിസ്താരത്തിനിടെ മൊഴിമാറ്റിയത്. തനിക്ക് കാര്യങ്ങളൊന്നും ഓര്‍മ്മയില്ലെന്നും ഇടവേള ബാബു പറഞ്ഞു.നടിയുടെ പരാതിയുമായി ബന്ധപ്പെട്ട കാര്യം ദിലീപുമായി സംസാരിച്ചിരുന്നുവെന്നും ഇത്തരം കാര്യങ്ങള്‍ എന്തിനാണ് ഇടപെടുന്നതെന്ന് ചോദിച്ചുവെന്നുമായിരുന്നു നേരത്തെ നല്‍കിയ മൊഴി. സ്റ്റേജ് പരിപാടിക്കിടെ നടിയും ദിലീപുമായി തര്‍ക്കമുണ്ടായതായും ഇതിന് ശേഷം കാവ്യ മിണ്ടാതായതായും മൊഴിയിലുണ്ടായിരുന്നു.

ദിലീപിന് അനുകൂലമായി മൊഴി; നടിയെ അക്രമിച്ച കേസില്‍ ഇടവേള ബാബു കൂറുമാറി
‘ഫൈന്‍ അടച്ചാലേ നീയൊക്കെ നിയമം പഠിക്കൂ എന്നാക്ഷേപിച്ചു’; 24,000 രൂപ പിഴയില്‍ ഗതാഗതമന്ത്രിക്ക് പരാതി നല്‍കി നാടകപ്രവര്‍ത്തകര്‍ 

ദിലീപ് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് രേഖാമൂലം പരാതി നല്‍കിയില്ലെന്നായിരുന്നു അമ്മയുടെ വാദം. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപിനെ അമ്മ പുറത്താക്കിയിരുന്നു. ജാമ്യത്തിലറങ്ങിയ ദിലീപിനെ തിരിച്ചെടുക്കുകയായിരുന്നു. ഇതിനെതിരെ നടിക്കൊപ്പം നില്‍ക്കുന്ന നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചിരുന്നു.

കാവ്യാ മാധവന്റെ അമ്മ ശ്യാമളയെയും ഇന്ന് വിസ്തരിക്കേണ്ടതായിരുന്നെങ്കിലും സമയമില്ലാത്തതിനാല്‍ മാറ്റിവെച്ചു. അവധി അപേക്ഷ നല്‍കിയിരുന്ന നടന്‍ കുഞ്ചാക്കോ ബോബനോട് തിങ്കളാഴ്ച ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in