Around us

കോര്‍ണര്‍ കിക്കിലൂടെ വലകുലുക്കിയ കൊച്ചുമിടുക്കന്‍; ഡാനിയെ ഏറ്റെടുത്ത് ഫുട്‌ബോള്‍ പ്രേമികള്‍ 

THE CUE

ഒരൊറ്റ ഗോള്‍ കൊണ്ട് സാമൂഹികമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഡാനിഷ് എന്ന പത്തുവയസുകാരന്‍. മീനങ്ങാടിയില്‍ നടന്ന അഖില കേരള കിഡ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലാണ് ഡാനി കോര്‍ണര്‍ കിക്ക് വലയില്‍ എത്തിച്ചത്. ഐഎം വിജയനടക്കം ഗോളിന്റെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡാനിഷിന്റെ പിതാവ് അബുഹാഷിം ആണ് മാന്ത്രിക കിക്ക് ക്യാമറയില്‍ പകര്‍ത്തിയത്. ഈ വീഡിയോ അമ്മ നോവിയ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെ സംഭവം വൈറലാവുകയായിരുന്നു. കെഎഫ്ടിസി കോഴിക്കോടിന് വേണ്ടിയായിരുന്നു ഡാനി കളിച്ചത്. മീനങ്ങാടി എഫ്‌സിക്കെതിരായ മത്സരത്തില്‍ സീറോ ആംഗിള്‍ ഗോളടക്കം ഹാട്രിക് നേടുകയും ചെയ്തു.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഡാനിയാണ് ടൂര്‍ണമെന്റില്‍ മികച്ച താരമായത്. 13 ഗോളുകളായിരുന്നു ഡാനിയുടെ കാലില്‍ പിറന്നത്. നിഖില്‍ ദേവരാജ് സംവിധാനം ചെയ്യുന്ന ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഡാനിയാണ്. ഈ സിനിമയില്‍ കോണ്‍ണര്‍ കിക്ക് ഗോളാക്കുന്ന സീനുണ്ട്, ഇതിന് വേണ്ടി ഡാനി നിരന്തരം പ്രാക്ടീസ് ചെയ്തിരുന്നു. അബുഹാഷിം-നോവിയ ദമ്പതികളുടെ മകനാണ് ഡാനി.

Finale of The Animal Trilogy; 'എക്കോ' നാളെ തിയറ്ററുകളിലേക്ക്

തിയറ്ററുകൾ കൊള്ളയടിക്കാൻ ചിന്ന വീരപ്പൻ! 'വിലായത്ത് ബുദ്ധ' നാളെ തിയറ്ററുകളിൽ

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

SCROLL FOR NEXT