Around us

ഒന്നാംക്ലാസുകാരിയെ പീഡിപ്പിച്ച കേസ്; സന്മാര്‍ഗശാസ്ത്രം അധ്യാപകന് 29 വര്‍ഷം കഠിനതടവ്

വിനോദയാത്ര പോകുന്നതിനിടെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 29 വര്‍ഷം കഠിന തടവും 2.15 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം ഒമ്പതുമാസവും മാസവും കൂടി ശിക്ഷ അനുഭവിക്കണം.

പാവറട്ടി പുതുമനശേരിയിലെ സ്വകാര്യ സ്‌കൂളില്‍ സന്മാര്‍ഗശാസ്ത്രം അധ്യാപകനായിരുന്ന നിലമ്പൂര്‍ ചീരക്കുഴി സ്വദേശി അബ്ദുള്‍ റഫീക്കിനയാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. ജഡ്ജി എം.പി.ഷിബുവാണ് വിധി പ്രഖ്യാപിച്ചത്.

2021ലായിരുന്നു കേസിനാസ്പദമായ സംഭവം. വിനോദയാത്ര കഴിഞ്ഞ് തിരിച്ചുവരുന്ന സമയത്ത് ബസിന്റെ പിന്‍സീറ്റില്‍ തളര്‍ന്നു മയങ്ങുകയായിരുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. തിരിച്ചെത്തിയ പെണ്‍കുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോടെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ലൈംഗിക അതിക്രമം നടന്നതായും, ആന്തരികഅവയവങ്ങള്‍ക്ക് പരുക്കേറ്റതായും പരിശോധനയില്‍ കണ്ടെത്തി. ഇതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

കേസില്‍ 20 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകള്‍ പരിശോധിക്കുകയും ശാസ്ത്രീയ പരിശോധന തെളിവുകള്‍ നിരത്തുകയും ചെയ്തിരുന്നു. കേസില്‍ സാക്ഷികളായ അധ്യാപകര്‍ കൂറുമാറിയിരുന്നു.

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

SCROLL FOR NEXT