മുന്‍ മന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ ടി ശിവദാസമേനോന്‍ അന്തരിച്ചു. 90 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
ദീര്‍ഘകാലം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. മലമ്പുഴയില്‍ നിന്ന് മൂന്ന് തവണ നിയമസഭയിലെത്തി. ധനകാര്യം, വിദ്യുച്ഛക്തി, ഗ്രാമ വികസനം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. രണ്ടാം ഇകെ നായനാര്‍ മന്ത്രി സഭയില്‍ വൈദ്യുതി, ഗ്രാമ വികസനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തു. മൂന്നാം നായനാര്‍ മന്ത്രിസഭയില്‍ ധനവകുപ്പും കൈകാര്യം ചെയ്തു.
അധ്യാപക സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. തുടര്‍ന്ന് സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തെരഞ്ഞെടുക്കുകയായിരുന്നു.
1984ല്‍ പാര്‍ലമെന്റിലേക്ക് പാലക്കാട് നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സംസ്ഥാന അക്കാദമിക് കൗണ്‍സിലില്‍ ഉള്‍പ്പെടെ ഉപദേശകനായി പ്രവര്‍ത്തിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗമായിരുന്നു. പാലക്കാട് മണ്ണാര്‍ക്കാട് ആണ് സ്വദേശമെങ്കിലും മഞ്ചേരിയിലായിരുന്നു താമസം.