എന്താണ് ദൃഢം? ചിത്രത്തെക്കുറിച്ച് സംസാരിച്ച് സംവിധായകൻ

എന്താണ് ദൃഢം? ചിത്രത്തെക്കുറിച്ച് സംസാരിച്ച് സംവിധായകൻ
Published on

ഷെയിൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ദൃഢം തിയറ്ററുകളിൽ എത്തുകയാണ്. ഈ ചിത്രത്തിന്റെ കഥയെക്കുറിച്ച് സംസാരിക്കുകയാ സംവിധായകൻ മാർട്ടിൻ ജോസഫ്. ഷെയിൻ അവതരിപ്പിക്കുന്ന വിജയ് രാധാകൃഷ്ണൻ എസ്ഐ കഥാപാത്രം ഒരു പോലീസ് സ്റ്റേഷനിൽ ചാർജെടുക്കുന്നതും തുടർന്നുള്ള സംഭവവികസനങ്ങളുമാണ് സിനിമയുടെ കഥയെന്ന് സംവിധായകൻ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാർട്ടിൻ ജോസഫ്.

'ഒരു ചെറുപ്പക്കാരനായ എസ്ഐ കഥാപാത്രത്തെയാണ് ഷെയിൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. വിജയ് രാധാകൃഷ്ണൻ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. പുള്ളിയുടെ സർവീസിലെ ആദ്യത്തെ പോസ്റ്റിങ്ങായി ഒരു സ്റ്റേഷനിൽ ചാർജ് എടുക്കുകയും, തുടർന്ന് ഈ കഥാപാത്രത്തിന് അവിടെ ചില പ്രതിസന്ധികൾ നേരിടേണ്ടി വരികയും ചെയ്യുന്നു. അത് എങ്ങനെ അദ്ദേഹം പരിഹിരിക്കുന്നു എന്നാണ് ഈ സിനിമ പറയുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഴോണറിലാണ് സിനിമ കഥ പറയുന്നത്,' മാർട്ടിൻ ജോസഫ് പറഞ്ഞു.

അതേസമയം ദൃഢം മെയ് 8ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ഒരുമിക്കുന്നുണ്ട്.

ഇ ഫോർ എക്സ്പെരിമെൻറ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിൻറോ ദേവസ്യ എന്നിവർ ചേർന്നാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി എം ഉണ്ണികൃഷ്ണൻ, എഡിറ്റർ: വിനായക്, സംഗീത സംവിധാനം: ശ്രീരാഗ് സജി, സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം ജേക്കബ്, സൗണ്ട് മിക്സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, അസിസ്റ്റൻറ് ഡയറക്ടർ: അധിര രഘുനാഥൻ, അസ്സോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഎഫ്എക്സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിൻറ്, മാർക്കറ്റിംഗ്: ടിംഗ്, പിആർഒ: ആതിര ദിൽജിത്ത്.

logo
The Cue
www.thecue.in