Around us

സ്വപ്നയെ ബംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് പൊലീസെന്ന് രമേശ് ചെന്നിത്തല, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള തിരുവനന്തപുരം വിടാനും ഒത്താശ

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌നാ സുരേഷിനെയും സന്ദീപ് നായരെയും ബംഗളൂരുവില്‍ വച്ച് എന്‍ഐഎ പിടികൂടിയതിന് പിന്നാലെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്വപ്നാ സുരേഷിനെ കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്ക് കടക്കാന്‍ സഹായിച്ചത് പൊലീസാണെന്ന് ചെന്നിത്തല. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്ള തിരുവനന്തപുരത്ത് നിന്നും കടക്കാന്‍ ഇവര്‍ക്ക് സൗകര്യമൊരുക്കി.

ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയുമെന്നും രമേശ് ചെന്നിത്തല. ആറ് ദിവസത്തിന് ശേഷമാണ് സ്വപ്‌നാ സുരേഷും സന്ദീപ് നായരും പിടിയിലാകുന്നത്. കേരളം വിട്ട് 48 മണിക്കൂറിനകം എന്‍ഐഎക്ക് ഇരുവരെയും കസ്റ്റഡിയിലെടുക്കാനായി. ബംഗളൂരൂ ബിടിഎം ലേ ഔട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് എന്‍ഐഎ.

സന്ദീപ് നായരുടെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച സാമഗ്രികള്‍ കണ്ടെടുത്തു. ഇയാളുടെ ബെന്‍സ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതിഷേധവും ആക്ഷേപഹാസ്യവും സമസമം; 'ആശാനി'ലെ റാപ്പ് വീഡിയോ ഗാനം

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

SCROLL FOR NEXT