Around us

'സ്വപ്‌ന സുരേഷ് എന്റെ മരുമകളെന്നത് സൈബര്‍ സഖാക്കളുടെ വ്യാജപ്രചരണം', ഡിജിപിക്ക് പരാതി നല്‍കിയെന്ന് തമ്പാനൂര്‍ രവി

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് രാഷ്ട്രീയമേഖലയിലും സര്‍ക്കാര്‍ തലത്തിലുമുള്ള ഉന്നതതല ബന്ധവും സ്വാധീനവും ഓരോന്നായി പുറത്തുവരികയാണ്. സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞ് അണികളും പ്രചരണം ഏറ്റെടുത്തിട്ടുണ്ട്. കോണ്‍‌സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപനാ സുരേഷ് തന്റെ മരുമകള്‍ ആണെന്ന തരത്തില്‍ സൈബര്‍ സഖാക്കള്‍ വ്യാജപ്രചരണം നടത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി. ഇതിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു

തമ്പാനൂര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കോണ്‍‌സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപനാ സുരേഷ് എന്റെ മരുമകള്‍ ആണ് എന്ന തരത്തില്‍ ചില സൈബര്‍ സഖാക്കള്‍ പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സ്വപനാ സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാന്‍ നടത്തുന്ന ശ്രമമായി ആണ് ഞാന്‍ ഇതിനെ കാണുന്നത്. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ ഡിജിപിക്ക് പരാതി നല്‍കി നിയമ നടപടി സ്വീകരിക്കുന്നതാണ്.

ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറിനെ നീക്കിയിരുന്നു. സരിത് വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജുകളില്‍ എത്തിക്കുന്ന സ്വര്‍ണം സ്വപ്‌ന സുരേഷ് പുറത്തെത്തിക്കുകയാണ് ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എവിടേക്കാണ് സ്വര്‍ണം അയച്ചതെന്ന് കസ്റ്റംസ് പരിശോധിച്ച് വരികയാണ്.

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

SCROLL FOR NEXT