Around us

മുംബൈയിലെ ക്ലബ്ബില്‍ റെയ്ഡ്; കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സുരേഷ് റെയ്‌നയും സുസെന്‍ ഖാനുമടക്കം അറസ്റ്റില്‍

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും, നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായി സൂസെന്‍ ഖാനും അടക്കം 34 പേര്‍ അറസ്റ്റില്‍. മുംബൈ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അനുവദനീയമായ സമയപരിധിക്കപ്പുറം സ്ഥാപനം തുറന്നിടുകയും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

മുംബൈയിലെ ഡ്രാഗണ്‍ഫ്ളൈ ക്ലബ്ബ് ഹോട്ടലില്‍ മുംബൈ പൊലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. അറസ്റ്റിലായവരില്‍ ഗായകന്‍ ഗുരു രന്ധാവയും ഉള്‍പ്പെടുന്നുണ്ട്. അന്ധേരിയിലെ ക്ലബില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. റെയ്ഡില്‍ ക്ലബിലെ ഏഴ് സ്റ്റാഫ് അംഗങ്ങളും അറസ്റ്റിലായി. സെക്ഷന്‍ 188 (സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തരവിനെതിരെയുള്ള ലംഘനം), സെക്ഷന്‍ 269 സെക്ഷന്‍ 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബ്രിട്ടനില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, മുന്‍കരുതലെന്ന നിലയില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നൈറ്റ്‌ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. പുതുവര്‍ഷത്തിന് മുന്നോടിയായി പൊതുപരിപാടികള്‍ക്ക് കടുത്ത നിയന്ത്രണങ്ങളും മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Suresh Raina, Sussanne Khan arrested in raid at Mumbai

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT