Around us

രണ്ടാമൂഴം കേസ് : വിഎ ശ്രീകുമാറിനെതിരായ ഹര്‍ജിയില്‍ തുടര്‍ നടപടിക്ക് സ്റ്റേ : നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് എംടിക്ക് നോട്ടീസ് 

THE CUE

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ. നാലാഴ്ചയ്ക്കകം എംടി വാസുദേവന്‍ നായര്‍ മറുപടി നല്‍കണമെന്ന് കാണിച്ച് കോടതി നോട്ടീയയ്ക്കുകയും ചെയ്തു. മധ്യസ്ഥ ചര്‍ച്ച വേണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവ് വി എ ശ്രീകുമാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് 2014 ലാണ് എംടിയും വിഎ ശ്രീകുമാറും കരാറിലേര്‍പ്പെട്ടത്. എന്നാല്‍ അഞ്ചുവര്‍ഷമായിട്ടും ചിത്രീകരണം ആരംഭിക്കാത്തതിനെ തുടര്‍ന്ന് എംടി തിരക്കഥ തിരികെ കിട്ടാന്‍ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചു.

തുടര്‍ന്ന് കേസില്‍ മധ്യസ്ഥതയാവശ്യപ്പെട്ട് വിഎ ശ്രീകുമാര്‍ കോഴിക്കോട് ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കി. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളി. പിന്നാലെ സംവിധായകന്‍ ഹൈക്കോടതിയെയും സമീപിച്ചു. ഹൈക്കോടതിയും ഈ ഹര്‍ജി നിരാകരിക്കുകയാണ് ചെയ്തത്. ഇതാണ് ശ്രീകുമാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്. മധ്യസ്ഥതയ്ക്കില്ലെന്നും തിരക്കഥ തിരികെ വേണമെന്നുമാണ് എംടിയുടെ നിലപാട്. മൂന്ന് വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങുമെന്ന കരാറിലെ വ്യവസ്ഥയുടെ ലംഘനത്തെ തുടര്‍ന്നായിരുന്നു ഇത്.

നാല് വര്‍ഷം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടാകാത്തതിനെ തുടര്‍ന്നാണ് എംടി നിയമ നടപടി സ്വീകരിച്ചത്. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ കേസ് തുടരുകയാണ്. അതിനിടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിഎ ശ്രീകുമാര്‍ എംടിക്കെതിരെ വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. തിരക്കഥയുടെ പ്രതിഫലമായി എംടിയ്ക്ക് നല്‍കിയ രണ്ട് കോടി രൂപയും നാല് വര്‍ഷത്തെ ഗവേഷണത്തിനും മറ്റുമായി ചെലവഴിച്ച പന്ത്രണ്ടരക്കോടിയും പലിശസഹിതം 20 കോടിയായി നല്‍കണമെന്നായിരുന്നു ആവശ്യം.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT