Around us

ശബരിമല: അഞ്ചംഗ ബെഞ്ച് വിധി പറയും, കേസ് വിശാല ബെഞ്ചിന് വിട്ടതില്‍ കോടതിയില്‍ തര്‍ക്കം 

THE CUE

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമ വിധി അഞ്ചംഗ ബെഞ്ച് പറയും. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച വാദങ്ങള്‍ മാത്രമേ ഒമ്പത് അംഗ ബെഞ്ച് പരിഗണിക്കൂ എന്ന് ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കൂടി ഉള്ളതിനാലാണ് ഈ തീരുമാനമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കേസ് വിശാല ബെഞ്ചിന് വിട്ടതില്‍ കോടതിയില്‍ തര്‍ക്കമുണ്ടായി. വിശാലബെഞ്ചിന് വിട്ടതിലെ നിയമപ്രശ്‌നം ഉന്നയിച്ച് അഭിഭാഷകര്‍ രംഗത്തെത്തുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകരില്‍ ഭൂരിപക്ഷവും ചീഫ് ജസ്റ്റിസിന്റെ നടപടിയെ എതിര്‍ത്തു. വിധി പറഞ്ഞ കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടാനാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാന്‍ പറഞ്ഞു. സ്വന്തം നിലയ്ക്ക് കോടതിയില്‍ ഹാജരായായിരുന്നു നരിമാന്റെ ഇടപെടല്‍.

നരിമാന്റെ വാദത്തെ അഭിഭാഷകരായ കപില്‍ സിബലും രാജീവ് ധവാനും രാകേഷ് ദ്വിവേദിയും പിന്തുണച്ചു. ബെഞ്ചിന്റെ അധികാര പരിധി സംബന്ധിച്ച വാദം ആദ്യം തന്നെ വേണമെന്ന് അഭിഭാഷകയായ ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു. അതേസമയം വിശാല ബെഞ്ച് രൂപീകരിച്ചതിനെ അനുകൂലിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. വിശാല ബെഞ്ചിന് വിടാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

അവർ വീണ്ടും ഒന്നിച്ചാൽ ബോക്സ് ഓഫീസിന് എന്താ സംഭവിക്കുക എന്ന് അറിയണ്ടേ; 'പേട്രിയറ്റ്' റിലീസ് തീയതി

ചിരിയും ഹൊററും സമാസമം; ഫൺ വൈബിൽ 'പ്രകമ്പനം' ട്രെയ്‌ലർ

'സത്യത്തിൽ ഞാൻ അല്ല ഇവരാണ് ചത്താ പച്ചയുടെ എനർജി'; മമ്മൂട്ടി ക്യു സ്റ്റുഡിയോ ‘The M Factor’ ഇവന്റിൽ

‘ദക്ഷിണയാനം’ സംഗീത സായാഹ്‌നം ഇന്ന്

‘15 ലക്ഷം പ്രതിഫലം ചോദിച്ചതിനാൽ നിർമ്മാതാവാണ് ഹരീഷിനെ എആർഎം സിനിമയിൽ നിന്ന് മാറ്റിയത്’; ബാദുഷ

SCROLL FOR NEXT