Around us

ഇടക്കാല ഉത്തരവില്ല, സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജിയില്‍ യുപി സര്‍ക്കാരിനും പൊലീസിനും നോട്ടീസ്

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം തേടിക്കൊണ്ടുള്ള കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് സുപ്രീം കോടതി. കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും ഇരുകൂട്ടര്‍ക്കും എന്താണ് പറയാനുള്ളതെന്ന് കേട്ടശേഷം തീരുമാനമെടുക്കാമെന്നുമാണ് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് സ്വീകരിച്ച നിലപാട്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കെയുഡബ്ല്യുജെ ഡല്‍ഹി ഘടകത്തിന്റെ ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സിദ്ദിഖിനായി ഹാജരായത്.

അതേസമയം എന്തുകൊണ്ട് ജാമ്യത്തിനായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും സിദ്ദിഖിനെ കാണാന്‍ അഭിഭാഷകന് പോലും അനുമതിയില്ലെന്നും കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. സിദ്ദിഖ് കാപ്പനെ കാണാതെ ജാമ്യഹര്‍ജി നല്‍കുന്നത് എങ്ങനെയെന്നും കപില്‍ സിബില്‍ ചോദിച്ചു. സിദ്ദിഖ് കാപ്പന്‍ ഏത് ജയിലിലാണുള്ളതെന്ന ചോദ്യത്തിന് മഥുരയില്‍ എന്ന് മറുപടിയും നല്‍കി. ഈ സാഹചര്യത്തിലാണ് യുപി സര്‍ക്കാരിനും പൊലീസിനും നോട്ടീസ് അയയ്ക്കാന്‍ കോടതി തീരുമാനിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിക്ക് മനുഷ്യാവകാശം ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഉടന്‍ ജാമ്യം നല്‍കിയിരുന്നു. സമാന അവകാശം സിദ്ദിഖ് കാപ്പനുമുണ്ടെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. 42 ദിവസമായി സിദ്ദിഖ് കാപ്പന്‍ ജയിലിലാണ്. മാധ്യമ പ്രവര്‍ത്തകനെ കാണാന്‍ അഭിഭാഷകനെ അനുവദിക്കണം. കെയുഡബ്ല്യുജെ പ്രതിനിധികള്‍ക്ക് അനുമതി നല്‍കണം എന്നീ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയാണ് സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.

Supreme Court Sent Notice to UP Govt And Police Over Siddique kappna's Bail Plea

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT