Around us

ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി ; ഉടമകളുടെ ഹര്‍ജി തള്ളി 

THE CUE

ആലപ്പുഴയില്‍ വേമ്പനാട് കായല്‍ തീരത്ത് പ്രവര്‍ത്തിക്കുന്ന കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി. തീരദേശ പരിപാലന നിയമം ലംഘിച്ച് സ്ഥാപിച്ച റിസോര്‍ട്ട് പൊളിക്കണമെന്ന ഹൈക്കോടതി വിധി പരമോന്നത കോടതി ശരിവെയ്ക്കുകയായിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യത്തിന്റെ വിധി. മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയ 5 ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, സുപ്രീം കോടതി വിധി പ്രകാരം ശനി, ഞായര്‍ ദിവസങ്ങളില്‍ പൊളിക്കാനിരിക്കെയാണ് സമാന രീതിയില്‍ മറ്റൊരു ഉത്തരവുണ്ടായിരിക്കുന്നത്.

തീരദേശ പരിപാലനം നിയമം ലഘിച്ച് പാണാവള്ളി നെടിയതുരുത്തിലാണ് കാപികോ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ഉടമകളുടെ അപ്പീലില്‍ ജസ്റ്റിസുമാരായ റോഹിംഗ്യന്‍ നരിമാന്‍, വി രാമസുബ്രഹ്മണ്യം എന്നിവര്‍ വിശദമായ വാദം കേട്ടിരുന്നു. അതീവ പരിസ്ഥിതി ദുര്‍ബല തീരദേശ മേഖലയാണ് വേമ്പനാട് കായല്‍മേഖലയെന്ന് തീരദേശ പരിപാലന അതോറിറ്റി 2011 ലെ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങളില്‍ സ്വമേധയാ കേസെടുത്തിരുന്നു. തുടര്‍നടപടിയായി വനം പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി.

ഇതില്‍ കാപികോ, വാമികോ റിസോര്‍ട്ടുകള്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് നിര്‍മ്മിച്ചതെന്ന് വ്യക്തമായിരുന്നു. തുടര്‍നടപടിയായി റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കണമെന്ന് 2018 ല്‍ ഹൈക്കോടതി ഉത്തരവിട്ടു. തീരദേശ പരിപാലന അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും റിസോര്‍ട്ടുകള്‍ പൊളിക്കണമെന്ന് നിലപാടെടുക്കുകയും ചെയ്തിരുന്നു.

'ഇതളേ...'; അപർണ ബാലമുരളിയുടെ മനോഹര ശബ്ദം, 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ പുതിയ ഗാനം

ലാൽ സാറിനെ പോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ, നിവിൻ ഒരു അണ്ടർറേറ്റഡ് ആക്ടറാണ്: അഖിൽ സത്യൻ

പൊളിച്ചടുക്കി ടീം ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്‌സ്; ISRL സീസണ്‍ 2 ചാംപ്യന്‍, കിരീടം സമ്മാനിച്ച് സല്‍മാന്‍ ഖാന്‍

അയാള്‍ രസമുണ്ടാക്കുകയാണ്

അജുവിനെ സജസ്റ്റ് ചെയ്തത് നിവിൻ, പുതിയ നിവിനെയും അജുവിനെയും 'സർവ്വം മായ'യിൽ കാണാം: അഖിൽ സത്യൻ

SCROLL FOR NEXT