Around us

രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും'കറുപ്പ്' ഊട്ടുന്നുവെന്ന ട്വീറ്റ് ; പ്രശാന്ത് ഭൂഷന്റെ അറസ്റ്റടക്കം തടഞ്ഞ് സുപ്രീം കോടതി

ട്വീറ്റിന്റെ പേരില്‍, മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷനെതിരെയെടുത്ത കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. കേസ് കോടതി വീണ്ടും പരിഗണിക്കുന്നതുവരെ പ്രശാന്ത് ഭൂഷനെതിരെ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികള്‍ ഉണ്ടാകരുതെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യങ്ങളാവശ്യപ്പെട്ടുള്ള പ്രശാന്ത് ഭൂഷന്റെ ഹര്‍ജിയിലാണ് പരമോന്നത കോടതിയുടെ നടപടി. കാള്‍ മാര്‍ക്‌സിന്റെ വിഖ്യാതമായ 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന ഉദ്ധരണി കടമെടുത്തുള്ള ട്വീറ്റിന്റെ പേരിലാണ് പ്രശാന്ത് ഭൂഷനെതിരെ കേസെടുത്തത്.

നിര്‍ബന്ധിത ലോക്ക് ഡൗണില്‍ കോടിക്കണക്കിനാളുകള്‍ പട്ടിണികിടക്കുകയും വീടുകളിലെത്താന്‍ നൂറുകണക്കിന് മൈലുകള്‍ താണ്ടുകയും ചെയ്യുമ്പോള്‍ നമ്മുടെ ഹൃദയശൂന്യരായ മന്ത്രിമാര്‍ രാമായണത്തിന്റെയും മഹാഭാരത്തിന്റെയും 'കറുപ്പ്' ഉപയോഗിക്കുന്നത് ആഘോഷമാക്കുകയും ജനങ്ങളെ അത് ഊട്ടുകയുമാണെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. വിമുക്ത സൈനികനായ ഗുജറാത്ത് സ്വദേശി ജയദേവ് ജോഷിയാണ് പൊലീസിനെ സമീപിച്ചത്. ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതാണ് പരാമര്‍ശമെന്ന ആരോപണത്തില്‍ ഗുജറാത്ത് പൊലീസ് പ്രശാന്ത് ഭൂഷന്റെ പേരില്‍ കേസെടുത്തു.

മതവികാരം വ്രണപ്പെടുത്തല്‍, പൊതുസമാധാനത്തിന് ഹാനിയുണ്ടാക്കല്‍ എന്നിവയ്ക്കുള്ള ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295 എ, 505 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പ്രസ്തുത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 30 ന് അദ്ദേഹം കോടതിയെ സമീപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റവും നിയമത്തിന്റെ ദുരുപയോഗവുമാണ് കേസെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാര്‍ നേരിടുന്ന വിമര്‍ശനങ്ങളെ മറയ്ക്കാനുള്ള വിലകുറഞ്ഞ ശ്രമമാണെന്നും എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നും പരാമര്‍ശിച്ചിരുന്നു. ഇതിന്‍മേലാണ് ഗുജറാത്തിന് കോടതിയുടെ നോട്ടീസ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT