Around us

കര്‍ഷക സമരം: വിദഗ്ധ സമിതിയില്‍ ഉറച്ച് സുപ്രീംകോടതി, സഹകരിക്കില്ലെന്ന് കര്‍ഷകര്‍

കര്‍ഷക സമരം പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപവല്‍ക്കരിക്കണമെന്ന നിലപാടില്‍ ഉറച്ച് സുപ്രീകോടതി. സ്വതന്ത്ര കമ്മിറ്റി രൂപവല്‍ക്കരിക്കുന്നതില്‍ നിന്ന് തങ്ങളെ തടയിടാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, വി.രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞത്.

കൃത്യമായ ചിത്രം കോടതിക്ക് ലഭിക്കാനാണ് സമിതി. രമ്യമായ പരിഹാരം ആഗ്രഹമുള്ളവര്‍ കോടതിക്ക് മുമ്പാകെ ഹാജകാരണം. ആ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും, ഉത്തരവുകളിടില്ല, ആരെയും ശിക്ഷിക്കുകയുമില്ല. കരാര്‍ ഭൂമി വില്‍ക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കാമെന്നും കോടതി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന വ്യക്തമാക്കി. അനിശ്ചിതകാല സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെ ചെയ്യാമെന്ന് കോടതി ഇതിനോട് പ്രതികരിച്ചു. കര്‍ഷകരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തണമെന്ന ആവശ്യം കോടതി തള്ളി. ചര്‍ച്ചയ്ക്ക് വരണമെന്ന് പ്രധാനമന്ത്രിയോട് പറയാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.

Supreme Court On Farm Laws And Farmers Protest

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT