Around us

പ്രസ്താവന പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ് സമയം അനുവദിച്ച് സുപ്രീംകോടതി; ശിക്ഷിക്കേണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍

കോടതിയലക്ഷ്യക്കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന അഡ്വ. പ്രശാന്ത് ഭൂഷന്റെ അപേക്ഷ സുപ്രീംകോടതി തള്ളി. എല്ലാത്തിനും ലക്ഷ്മണ രേഖയുണ്ടെന്നും അത് മറികടക്കരുതെന്നും കോടതി പറഞ്ഞു. ട്വീറ്റുകളെ കുറിച്ച് പുനരാലോചന നടത്താന്‍ കോടതി പ്രശാന്ത് ഭൂഷണ് സമയം അനുവദിച്ചു. പ്രശാന്ത് ഭൂഷണ് പുനഃപരിശോധനാ ഹര്‍ജി നല്‍കാമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു. എന്നാല്‍ ട്വീറ്റില്‍ മാപ്പ് പറയില്ലെന്നും ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നുമാണ് പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം പ്രശാന്ത് ഭൂഷണെ ശിക്ഷിക്കേണ്ട എന്നാണ് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ അറിയിച്ചത്. പ്രശാന്ത് ഭൂഷന്റെ പ്രസ്താനവ പരിശോധിക്കാനും, അതിന് ശേഷം എന്ത് ചെയ്യണമെന്ന് അറിയിക്കാനും കോടതി അറ്റോണി ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയലക്ഷ്യക്കേസില്‍ മാപ്പ് പറയില്ലെന്ന പ്രസ്താവനയിന്‍മേല്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് നാല് ദിവസത്തിനകം അറിയിക്കണമെന്നും സുപ്രീംകോടതി പ്രശാന്ത് ഭൂഷണോട് ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT