Around us

കശ്മീര്‍: തരിഗാമിക്ക് ശ്രീനഗറില്‍ പോകാം, ഗുലാം നബി ആസാദിന് കുടുംബത്തെ കാണാം; കേന്ദ്രത്തിന്റെ ആവശ്യങ്ങള്‍ തള്ളി സുപ്രീം കോടതി  

THE CUE

കശ്മീര്‍ വിഷയത്തില്‍ വിവിധ ഹര്‍ജികള്‍ പരിഗണിക്കവെ സുപ്രീം കോടതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ഫറൂഖ് അബ്ദുള്ളയെ കാണാനില്ലെന്ന് കാണിച്ച് എംഡിഎംകെ നേതാവ് വൈകോ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. എയിംസില്‍ ചികിത്സയ്ക്കെത്തിയ കശ്മീരിലെ സിപിഐഎം നേതാവ് യൂസഫ് തരിഗാമിക്ക് വേണമെങ്കില്‍ ശ്രീനഗറിലേക്ക് തിരിച്ചു പോകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ബോബ്ഡെ, നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തരിഗാമിക്ക് തിരികെ പോകാന്‍ അനുമതി നല്‍കിയത്.

ആവശ്യമെങ്കില്‍ ജമ്മു കശ്മീരിലേക്ക് പോകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.   

കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്ന കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിന്റെ ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചു. ഗുലാം നബി ആസാദിന് കശ്മീരിലെത്തി കുടുംബാംഗങ്ങളെ നേരില്‍ കാണാം. സാധാരണക്കാര്‍ക്ക് ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയുന്നില്ല എന്ന പരാതി ഗൗരവകരമായി കാണുന്നുവെന്നും ഇക്കാര്യം പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെതിരെയുള്ള ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ ഹര്‍ജി, കുട്ടികളെ അന്യായമായി തടഞ്ഞുവെച്ചിരിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരായ ഏനാക്ഷി ഗാഗുലി, പ്രൊ. ശാന്ത സിന്‍ഹ എന്നിവര്‍ നല്‍കിയ പരാതി, മാധ്യമ വിലക്കിനെതിരെയുള്ള കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭാസിന്റെ ഹര്‍ജി എന്നിവയും കോടതിയുടെ പരിഗണനയിലുണ്ട്.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT