Around us

'പള്ളി പണിയുന്നതിനുള്ള 5 ഏക്കര്‍ ഭൂമി സ്വീകരിച്ചു'; വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണെന്ന് സുന്നി വഖഫ് ബോര്‍ഡ്

അയോധ്യയില്‍ പള്ളി പണിയുന്നതിനായി സുപ്രീംകോടതി അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിച്ചതായി സുന്നി വഖഫ് ബോര്‍ഡ്. സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കുന്നതായി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി അറിയിച്ചു. ഭൂമി സ്വീകരിക്കില്ലെന്ന വിവാദമുണ്ടാക്കുന്നത് മറ്റ് ചിലരാണെന്നും ഫാറൂഖി ആരോപിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അയോധ്യ വിധിയില്‍ സുപ്രീംകോടതി പള്ളി പണിയുന്നതിനായി അഞ്ച് ഏക്കര്‍ ഭൂമിയാണ് അനുവദിച്ചിരുന്നത്. ഭൂമി കണ്ടെത്തി കൈമാറാന്‍ യുപി സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.സുപ്രീംകോടതി വിധി അനുസരിച്ചുവെന്നാണ് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി അമ്പലം പണിയുന്നതിന് നല്‍കുന്നതിന് പകരമാണ് പള്ളി നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ അനുവദിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ പള്ളിക്കായി ഭൂമി കണ്ടെത്തി നല്‍കാനായിരുന്നു വിധിയില്‍ പറഞ്ഞിരുന്നത്.

അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തി യുപി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള കത്ത് സുന്നി വഖഫ് ബോര്‍ഡിന് കൈമാറുകയും ചെയ്തിരുന്നു. പകരം സ്ഥലം സ്വീകരിക്കുന്നില്ലെന്നായിരുന്നു മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്.

അവർ വീണ്ടും ഒന്നിച്ചാൽ ബോക്സ് ഓഫീസിന് എന്താ സംഭവിക്കുക എന്ന് അറിയണ്ടേ; 'പേട്രിയറ്റ്' റിലീസ് തീയതി

ചിരിയും ഹൊററും സമാസമം; ഫൺ വൈബിൽ 'പ്രകമ്പനം' ട്രെയ്‌ലർ

'സത്യത്തിൽ ഞാൻ അല്ല ഇവരാണ് ചത്താ പച്ചയുടെ എനർജി'; മമ്മൂട്ടി ക്യു സ്റ്റുഡിയോ ‘The M Factor’ ഇവന്റിൽ

‘ദക്ഷിണയാനം’ സംഗീത സായാഹ്‌നം ഇന്ന്

‘15 ലക്ഷം പ്രതിഫലം ചോദിച്ചതിനാൽ നിർമ്മാതാവാണ് ഹരീഷിനെ എആർഎം സിനിമയിൽ നിന്ന് മാറ്റിയത്’; ബാദുഷ

SCROLL FOR NEXT