Around us

‘അനുരാഗ് താക്കുറും കപില്‍ മിശ്രയുമുള്ള പാര്‍ട്ടിയില്‍ തുടരാനില്ല’ ; ബിജെപി വിട്ട് നടി  

THE CUE

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചരണങ്ങളില്‍ മനംമടുത്ത് പാര്‍ട്ടി വിടുന്നുവെന്ന് ബംഗാളി നടി സുഭദ്ര മുഖര്‍ജി. വര്‍ഗീയ ആഹ്വാനങ്ങള്‍ നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് താക്കുറും, കപില്‍മിശ്രയുമുള്ള പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന് കാണിച്ചാണ് രാജി. വിദ്വേഷ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടും ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറാകുന്നില്ലെന്നും ബംഗാള്‍ ഘടകം അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന് അയച്ച രാജിക്കത്തില്‍ പരാമര്‍ശിക്കുന്നു.

നിരവധി ചിത്രങ്ങളിലും പരമ്പരകളിലും വേഷമിട്ട് ശ്രദ്ധയാകര്‍ഷിച്ച സുഭദ്ര മുഖര്‍ജി 2013 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് 2013 ല്‍ ബിജെപിയുടെ ഭാഗമായത്. എന്നാല്‍ പാര്‍ട്ടി ശരിയായ വഴിയിലല്ല പോകുന്നതെന്ന് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞാന്‍ തിരിച്ചറിഞ്ഞു. വര്‍ഗീയതയും ആളുകളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ചുകാണുന്നതിനുമാണ് പാര്‍ട്ടിയില്‍ മേല്‍ക്കൈ. വ്യക്തമായ ആലോചനകള്‍ക്ക് ശേഷമാണ് പാര്‍ട്ടി വിടുന്നതെന്നും സുഭദ്ര വ്യക്തമാക്കുന്നു.

വിദ്വേഷപ്രചരണം നടത്തിയ അനുരാഗ് താക്കുറിനും കപില്‍മിശ്രയ്ക്കുമെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് സുഭദ്ര ചോദിക്കുന്നു. ഡല്‍ഹിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. അനവധി വീടുകള്‍ ചാമ്പലാക്കി. കലാപം ജനങ്ങളെ ഭിന്നിപ്പിച്ചിരിക്കുന്നു. കലാപത്തിന്റെ ദൃശ്യങ്ങള്‍ എന്നെ ഉലച്ചുകളഞ്ഞു. എന്തുചെയ്താലും ചിലര്‍ക്കെതിരെ ഒരു നടപടിയുമില്ലെന്ന സ്ഥിതിയാണെന്നും സുഭദ്ര മുഖര്‍ജി പറയുന്നു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT