Around us

ഓടയിലെറിഞ്ഞ ചോരക്കുഞ്ഞിനെ രക്ഷിച്ചത് തെരുവ് നായ്ക്കള്‍; വലിച്ച് പുറത്തെടുത്ത ശേഷം കൂട്ടം ചേര്‍ന്ന് കുരച്ചു

THE CUE

ജനിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഓവുചാലിലേക്ക് വലിച്ചെറിഞ്ഞ ചോരക്കുഞ്ഞിനെ തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്ന് രക്ഷിച്ചു. ഹരിയാനയിലെ കൈതല്‍ പട്ടണത്തിലാണ് സംഭവമുണ്ടായത്. ഡോഗ്രി ഗേറ്റ് പരിസരത്ത് പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞിനെ നായ്ക്കളാണ് കണ്ടെത്തിയത്. നവജാതശിശുവിനെ ഓടയില്‍ നിന്ന് കടിച്ചുവലിച്ച് പുറത്തിറക്കിയ ശേഷം നായ്ക്കള്‍ സമീപത്ത് നിന്ന് കൂട്ടം ചേര്‍ന്ന് കുരയ്ക്കാന്‍ ആരംഭിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരും പ്രദേശവാസികളും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

കുഞ്ഞിനെ ഉടന്‍ തന്നെ കൈതല്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരപരുക്കേറ്റിട്ടുണ്ടെന്ന് കൈതല്‍ സിവില്‍ ഹോസ്പിറ്റല്‍ പ്രിന്‍സിപ്പാള്‍ മെഡിക്കല്‍ ഓഫീസര്‍ ദിനേഷ് കന്‍സാല്‍ പറഞ്ഞു.

ഗര്‍ഭം കാലം പൂര്‍ത്തിയാകാതെ ഏഴാം മാസം പിറന്ന കുഞ്ഞാണ്. ഇപ്പോള്‍ നിരീക്ഷണത്തിലാണുള്ളത്. ആശുപത്രി മാറ്റുന്നത് അവളുടെ ജീവന് ഭീഷണിയായേക്കും.
ദിനേഷ് കന്‍സാല്‍

ഒരു സ്ത്രീ കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഡ്രെയിനേജില്‍ എറിയുന്നതിന്റേയും നായ്ക്കള്‍ രക്ഷിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സംഭവസ്ഥലത്തുള്ള സിസിടിവി ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. വീഡിയോയില്‍ കണ്ട തിരിച്ചറിയാത്ത സ്ത്രീക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT