Around us

കുട്ടിയുടെ മൃതദേഹം തെരുവുപട്ടി കരണ്ടു തിന്നു; സംഭവം യു.പി ആശുപത്രിയില്‍

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുപട്ടി തിന്നുന്ന ദൃശ്യങ്ങള്‍ പുറത്ത്.വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ സംഭലിലാണ് സംഭവം നടന്നത്. റോഡപകടത്തില്‍ മരിച്ച 13കാരിയുടെ മൃതദേഹമാണ് തെരുവുപട്ടി കടിച്ചത്.

കുട്ടിയുടെ മൃതദേഹം സ്‌ട്രെച്ചറില്‍ കിടത്തിയിരിക്കുകയായിരുന്നു. വെള്ളത്തുണി പുതപ്പിച്ച് കിടത്തിയിരിക്കുന്ന മൃതദേഹത്തില്‍ പട്ടി കടിക്കുന്നതാണ് ദൃശ്യം. അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. മൃതദേഹം ഒരുമണിക്കൂറിലധികം അധികൃതര്‍ ശ്രദ്ധിക്കാതെ കിടത്തിയെന്ന് പിതാവ് പറയുന്നു.

എന്നാല്‍ ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുടുംബത്തിന് കൈമാറിയിരുന്നു. തെരുവ് നായ ശല്യത്തെക്കുറിച്ച് മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ചീഫ് മെഡിക്കല്‍ സൂപ്രണ്ട് പ്രതികരിച്ചു. വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT