Around us

ജനസമ്പര്‍ക്ക പരിപാടിയിലെ ഫോട്ടോ: ബിജെപി നേതാക്കള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചെന്ന് കാരാട്ട് റസാഖ് എംഎല്‍എ

THE CUE

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ഫോട്ടോ പ്രചരിപ്പിച്ചതിനെതിരെ നിയമനടപടി ആരംഭിച്ചതായി കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന നോട്ടീസുമായെത്തിയ ബിജെപി നേതാക്കളോട് വിയോജിപ്പ് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും കാരാട്ട് റസാഖ് പ്രതികരിച്ചു.

ഇടതു സ്വതന്ത്രനായ കാരാട്ട് റസാഖ് ബിജെപിയുടെ പരിപാടിയുമായി സഹകരിച്ചുവെന്ന പേരിലായിരുന്നു ഫോട്ടോ പ്രചരിച്ചത്.

കാരാട്ട് റസാക്കിന്റെ വിശദീകരണം ഇങ്ങനെയാണ്

‘ബിജെപി നേതാക്കള്‍ ലഘുലേഖയുമായി വീട്ടിലെത്തിയപ്പോള്‍ എതിര്‍ത്ത് സംസാരിച്ചു. ലഘുലേഖ നല്‍കുന്ന ചിത്രം പകര്‍ത്തിയ നേതാക്കള്‍ ദുരുദ്ദേശത്തോടെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സിപിഎം നേതൃത്വത്തോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഇടതുമുന്നണിയുടെ പിന്തുണയുണ്ട്’.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനസമ്പര്‍ക്ക പരിപാടിയുമായി സഹകരിച്ചുവെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലാണ് നടപടിയെന്നാണ് സമസ്ത നേതൃത്വം പറയുന്നത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT