Around us

'സ്റ്റാന്‍ സ്വാമിക്ക് അവകാശങ്ങള്‍ നിഷേധിച്ചിട്ടില്ല'; അന്താരാഷ്ട്ര വിമര്‍ശനം ശക്തമായപ്പോള്‍ ന്യായീകരണവുമായി കേന്ദ്രം

ന്യൂദല്‍ഹി: ജെസ്യൂട്ട് പുരോഹിതനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ആദ്യ പ്രതികരണവുമായി കേന്ദ്ര സര്‍ക്കാര്‍.

നിയമാനുസൃതമായാണ് സ്റ്റാന്‍ സ്വാമിക്കെതിരെ നടപടിയെടുത്തതെന്നും സ്റ്റാന്‍ സ്വാമിക്ക് അവകാശങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

'' നിയമ നടപടികളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഫാ. സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

സ്റ്റാന്‍ സ്വാമിക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ പ്രത്യേകത കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷകള്‍ കോടതി റദ്ദ് ചെയ്തതെന്നാണ് വിശദീകരണം.

ഇന്ത്യന്‍ അധികാരികള്‍ നിയമ ലംഘനത്തിനെതിരെ മാത്രമാണ് പ്രവര്‍ത്തിച്ചത് അല്ലാതെ നിയമാനുസൃതമായ അവകാശങ്ങള്‍ ഇല്ലാതാക്കാനല്ല എന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.

എല്‍ഗാര്‍ പരിഷദ് കേസില്‍ പ്രതിയാക്കപ്പെട്ട സാമൂഹിക പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചതിന് പിന്നാലെ ശക്തമായ രോഷമാണ് ഉയരുന്നത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT