Around us

ശ്രീറാമിന്റെ സര്‍വ്വേ ഡയറക്ടര്‍ സ്ഥാനം തെറിച്ചു; ഒടുവില്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കി ചീഫ് സെക്രട്ടറി 

THE CUE

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ അപകടത്തില്‍ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് സസ്‌പെന്‍ഷന്‍. ശ്രീറാമിനെ സര്‍വ്വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കി. ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തന്നെ തീരുമാനിച്ചിരുന്നു റിമാന്‍ഡിലായ ഉദ്യോഗസ്ഥനെ 48 മണിക്കൂറിനുള്ളില്‍ സസ്പെന്‍ഡ് ചെയ്യണമെന്നാണ് ചട്ടം.

സസ്‌പെന്‍ഷന്‍ ഉത്തരവ്  
ശ്രീറാം പ്രതിയായ കേസ് പ്രത്യേക സംഘം അന്വേഷിക്കും. ക്രമസമാധാന ചുമലയുള്ള എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. നിലവിലെ ടീമിനെ മാറ്റിക്കൊണ്ട് ഡിജിപി ഉത്തരവിട്ടു.

ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം കസ്റ്റഡിയിലാണെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കണമായിരുന്നു. ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്ന ശുപാര്‍ശയടങ്ങിയ ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറണം. ഇത് വൈകിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടന്നതായി ആരോപണമുണ്ടായിരുന്നു. എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും രണ്ട് ദിവസമായി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. പൊലീസിനെ കൂടാതെ ഉദ്യോഗസ്ഥതലത്തിലും ശ്രീറാമിനെ രക്ഷിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി രൂക്ഷ വിമര്‍ശനമുണ്ട്.

ഇന്നലെ കിംസ് ആശുപത്രിയില്‍ നിന്നും കോടതി നിര്‍ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ ശ്രീറാമിനെ സര്‍ജിക്കല്‍ ഐസിയുവിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ജയില്‍ വാര്‍ഡിലേക്ക് മാറ്റാത്തത് വിമര്‍ശനത്തിന് ഇടയാക്കുമ്പോഴും മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവിലെ പ്രവേശിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. കാര്യമായ പരിക്കുകളില്ലെന്നാണ് സര്‍ക്കാറിന് ലഭിച്ച റിപ്പോര്‍ട്ട്. ശ്രീറാമിന്റെ ശാരീരിക സ്ഥിതി പരിശോധിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. കൈയ്യിലും നട്ടെല്ലിനും പരിക്കുണ്ടെന്നായിരുന്നു കിംസ് ആശുപത്രിയിലെ റിപ്പോര്‍ട്ട്. പൂജപ്പുര ജയിലിലെത്തിച്ച് നടത്തിയ പരിശോധനയ്ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആന്തരികക്ഷതം ഉള്ളതിനാലാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റിയിലേക്ക് മാറ്റിയതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന അനൗദ്യോഗിക വിവരം.

പണിക്കൂലിയില്‍ മെഗാ ഇളവുകളും ഓഫറുകളും; കല്യാണ്‍ ജൂവലേഴ്സ് ക്രിസ്മസ്-പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു

മനോഹരമായൊരു പ്രണയകഥ; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയറ്ററുകളിൽ

പേടിപ്പിക്കുന്ന പ്രേതപ്പടം അല്ല, കുട്ടികൾക്ക് കാണാൻ കഴിയുന്ന ഹൊറർ സിനിമയാണ് സർവ്വം മായ: അഖിൽ സത്യൻ

വൃഷഭയിൽ ആറോളം സ്റ്റണ്ട് സീനുകൾ, മോഹൻലാൽ അതെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ: സംവിധായകൻ നന്ദകിഷോർ

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

SCROLL FOR NEXT