Around us

'ഞാന്‍ ചെളിയില്‍ ഓടുന്നവന്‍, ട്രാക്കില്‍ ഓടുന്നത് ബുദ്ധിമുട്ടാകും'; ഉസൈന്‍ബോട്ട് ലോകചാമ്പ്യനാണെന്ന് ശ്രീനിവാസഗൗഡ

വേഗരാജാവ് ഉസൈന്‍ബോള്‍ഡ് ലോകചാമ്പ്യനാണെന്നും താന്‍ ചെളിയില്‍ ഓടുന്നവനാണെന്നും കാളയോട്ടമത്സരത്തിനിടെ റെക്കോര്‍ഡ് പ്രകടനം കാഴ്ച വെച്ച് രാജ്യശ്രദ്ധ നേടിയ ശ്രീനിവാസ ഗൗഡ. ഉസൈന്‍ ബോള്‍ട്ടുമായാണ് തന്നെ ആളുകള്‍ താരതമ്യം ചെയ്യുന്നത്. ബോള്‍ട്ടിന് ചെളിയില്‍ ഓടാന്‍ ബുദ്ധിമുട്ടുള്ളത് പോലെ തനിക്ക് ട്രാക്കിലോടാനും പ്രയാസമാകുമെന്നും എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസഗൗഡ പറഞ്ഞു.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഉഡുപ്പിയിലെ കാളപ്പൂട്ട് മത്സരത്തിനിടെയായിരുന്നു ശ്രീനിവാസഗൗഡ ഉസൈന്‍ബോള്‍ട്ടിന്റെ റെക്കോര്‍ഡ് മറികടന്നത്. 100 മീറ്റര്‍ ദൂരം വെറും 9.55 സെക്കന്റില്‍ ഓടിയാണ് ശ്രീനിവാസ ഗൗഡ വിസ്മയിപ്പിച്ചത്. ഉസൈന്‍ ബോള്‍ട്ട് ബെര്‍ലിന്‍ ഒളിമ്പിക്സില്‍ നൂറ് മീറ്റര്‍ 9.58 സെക്കന്റില്‍ പിന്നിട്ടാണ് ചരിത്രം കുറിച്ചത്. ഈ സ്പീഡാണ് 28 കാരന്‍ 3 സെക്കന്റിന്റെ കുറവില്‍ മറികടന്നത്. ഇന്ത്യന്‍ ബോള്‍ട്ട് എന്നാണ് ശ്രീനിവാസഗൗഡ ഇപ്പോള്‍ അറിയപ്പെടുന്നത്.

ശ്രീനിവാസഗൗഡയെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു സ്‌പോര്‍ട്‌സ് അതോറിറ്റിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ബംഗുളൂരു സായിയില്‍ പരിശീലനത്തിനും ക്ഷണമുണ്ട്. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിനുള്ള കായികക്ഷമത പരിശോധിക്കും. മെഡല്‍ നേടാനുള്ള അവസരം പാഴാക്കരുതെന്നാണ് കേന്ദ്ര കായിക മന്ത്രി ഇതിനോട് പ്രതികരിച്ചത്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT