Around us

പിണറായി കൂള്‍ ആയി ഇടപെട്ടു, ഗോപാലന്‍കുട്ടി മാസ്റ്റര്‍ നല്ല മനുഷ്യന്‍; ഉമ്മന്‍ ചാണ്ടിയും പിജെ കുര്യനും സുഹൃത്തുക്കള്‍: ശ്രീ എം

രാഷ്ട്രീയമില്ലെന്ന് ശ്രീ എം. ഉമ്മന്‍ചാണ്ടിയും പി.ജെ.കുര്യനും തന്റെ അടുത്ത സുഹൃത്തുക്കളാണ്. ആര്‍.എസ്.എസ് വക്താവാണെന്ന് ആരോപണമുണ്ടല്ലോയെന്ന ചോദ്യത്തിനായിരുന്നു മറുപടി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ശ്രീ എം പ്രതികരിച്ചത്.

ആര്‍.എസ്.എസ്-സി.പി.എം ചര്‍ച്ചയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ചെറിയ വാഗ്വാദമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വളരെ കൂളായാണ് ഇടപെട്ടത്. ഗോപാലന്‍കുട്ടി മാസ്റ്ററും നല്ല മനുഷ്യനാണ്. വലിയ പ്രശ്‌നമില്ലാതെ ചര്‍ച്ച നടന്നു.

തന്നോട് സംസാരിക്കുമ്പോള്‍ മോശം ഉദ്ദേശമില്ലെന്ന ആളുകള്‍ക്ക് മനസ്സിലാവുന്നത് കൊണ്ടാവും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായത്. യോഗ സെന്റര്‍ ആശ്രമമല്ല. തന്റെ കൂടെ സന്യാസിമാരില്ല. ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവൊന്നും കിട്ടിയിട്ടില്ല. പദ്ധതിയില്‍ നിന്നും പിന്‍മാറില്ല.

ആര്‍.എസ്.എസ്-സി.പി.എം ചര്‍ച്ചയ്ക്ക് ശേഷം കണ്ണൂരിലെ കൊലപാതകങ്ങള്‍ വളരെ കുറഞ്ഞു. അക്രമ സംഭവങ്ങളും കുറഞ്ഞു. ഇനിയും ചര്‍ച്ചകളുണ്ടെങ്കില്‍ സഹകരിക്കും. ആളുകളെ ഒന്നിച്ച് കൊണ്ടുവരിക എന്നതാണ് തന്റെ ജോലി.

ചര്‍ച്ച മാധ്യമങ്ങളെ അറിയിച്ചാല്‍ അവരത് വിവാദമാക്കും. ചര്‍ച്ച നടത്താന്‍ സമ്മതിക്കില്ല. അതുകൊണ്ടാണ് രഹസ്യമാക്കി വച്ചു. ഇതിനോട് രണ്ടു വിഭാഗത്തിനും സമ്മതമായിരുന്നുവെന്നും ശ്രീ എം പറഞ്ഞു.

നസീറുദ്ധീൻ ഷാ: ശ്യാം ബെനഗൽ സിനിമയ്ക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനം?

Sugar Addiction പ്രശ്നമാണ് | Rahib Mohamed | Bheegaran Interview

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

SCROLL FOR NEXT