Around us

'അര്‍ധസത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുന്നു'; മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ കള്ളപ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തനത്തില്‍ പക്ഷപാതിത്വമുണ്ട്. രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലര്‍ കാര്യങ്ങള്‍ കാണുന്നത്. ഇതിന്റെ ഭാഗമായി അര്‍ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുന്നു. ഇത് ധാര്‍മ്മികതയാണോയെന്ന് മാധ്യമ ലോകം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം ഒരു പൊലീസ് സ്റ്റേറ്റായി മാറുന്നുവെന്ന് കേരളത്തിലെ ഒരു മാധ്യമം ദേശീയ തലത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ഐതിഹ്യത്തെ ചരിത്രത്തിലേക്കും വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും കലര്‍ത്താന്‍ കുറേ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സര്‍ക്കാരിന് ഒന്നും ഒളിച്ചുവെയ്ക്കാനില്ല. സര്‍ക്കാരിന് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വാര്‍ത്താസമ്മേളനം നടത്താറുണ്ട്. കൊവിഡ് കാലത്തെ വാര്‍ത്താസമ്മേളനത്തെ പിആര്‍ വര്‍ക്കെന്ന് പ്രചരിപ്പിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മീഡിയ അക്കാദമി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിയുടെ ഭ്രമണ വേഗം കുറയുന്നു? എന്താണ് കാരണങ്ങളും പ്രത്യാഘാതങ്ങളും?

പൊന്മുട്ടയിടുന്ന താറാവിലെ പണിക്കരായി ആദ്യം മനസ്സിൽ വന്നത് തിലകൻ ചേട്ടന്റെ മുഖം: സത്യൻ അന്തിക്കാട്

പിഎം ശ്രീയില്‍ ഒപ്പിട്ടില്ലെങ്കില്‍ കേന്ദ്രഫണ്ട് തരില്ലെന്ന് രേഖയുണ്ടോ? ഇത് മര്യാദകെട്ട സമീപനം; പി.സന്തോഷ് കുമാര്‍ അഭിമുഖം

'ഹൊററുമുണ്ട് കോമഡിയുമുണ്ട്'; ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണം നേടി 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്

ഹല കാസ്രോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് 2025 ഒക്ടോബർ 26 ന്

SCROLL FOR NEXT