സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍  
Around us

പൗരത്വ പ്രമേയം: ‘ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ ഇടപെടും’; ഗവര്‍ണറെ തള്ളി സ്പീക്കര്‍

THE CUE

ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ ഇടപെടുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. മതത്തിന്റെ പേരില്‍ ഒരു വിവേചനവും പാടില്ലെന്നാണ് ഭരണഘടന പറയുന്നത്. നിയമസഭയ്ക്ക് പ്രമേയം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് പറയുന്നില്ല. ഒരു സഭയ്‌ക്കെതിരെ മറ്റൊരു സഭയില്‍ അവകാശലംഘനം നിലനില്‍ക്കില്ലെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

നിയമസഭയുടെ അധികാര പരിധിക്കപ്പുറമുള്ള ഒരു കാര്യവും ചെയ്തിട്ടില്ല. ഭരണഘടനാ ലംഘനം നടത്തിയിട്ടില്ല.
പി ശ്രീരാമകൃഷ്ണന്‍

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനങ്ങളിലെ വിയോജിപ്പ് അറിയിക്കാനുള്ള അവകാശം നിയമസഭകള്‍ക്കുണ്ട്. അതില്‍ ക്ഷോഭിക്കേണ്ട കാര്യമില്ല. അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിക്കാനുള്ള ബാധ്യത കേരളാ നിയമസഭയ്ക്കുണ്ടെന്നും പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

നിയമസഭയിലെ എല്ലാ അജണ്ടകളും ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കാന്‍ കഴിയില്ല. പ്രമേയം അവതരിപ്പിക്കുന്ന കാര്യം മൂടിവെച്ചിട്ടില്ല. പട്ടികജാതി സംവരണ വിഷയത്തിലാണ് പ്രത്യേക നിയമസഭ വിളിച്ചു ചേര്‍ത്തത്. രാജ്യത്തിന്റെ ഭരണഘടന നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും അഭിപ്രായം പറയേണ്ട സാഹചര്യമാണിപ്പോളുള്ളത്. അതാണ് രാജ്യത്ത് നടക്കുന്നത്. പ്രമേയം പാസാക്കുന്നത് പുതിയ കാര്യമല്ല. 1971ല്‍ മിസയ്‌ക്കെതിരെയും 2006ലും 2019ലും സഹകരണമേഖലയുമായി ബന്ധപ്പെട്ടും പ്രമേയം അവതരിപ്പിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ വിശദീകരിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT