Around us

സഭാ ചരിത്രത്തിലാദ്യം : തോമസ് ഐസകിനെതിരായ പരാതി എത്തിക്‌സ് കമ്മിറ്റിക്ക്, ധനമന്ത്രിയോട് വിശദീകരണം തേടും

കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് സ്പീക്കര്‍ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. വി.ഡി സതീശന്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് പി ശ്രീരാമകൃഷ്ണന്റെ നടപടി. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിന് ശേഷമേ ഉള്ളടക്കം പുറത്തുവിടാവൂവെന്നാണ് ചട്ടം. എന്നാല്‍ തോമസ് ഐസക് നിയമവിരുദ്ധമായി റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയെന്ന് കാണിച്ചാണ് വി.ഡി സതീശന്‍ നോട്ടീസ് നല്‍കിയത്.

ഇത് സഭയെ അവഹേളിക്കലാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേര്‍ന്നുള്ള നീക്കമാണെന്നും ആരോപിച്ചാണ് അവകാശലംഘന നോട്ടീസ്. പ്രതിപക്ഷ വാദങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് സ്പീക്കര്‍ വിലയിരുത്തി. ഇതേതുടര്‍ന്നാണ് തുടര്‍നടപടി സ്വീകരിച്ചത്.ധനമന്ത്രി നേരത്തേ നേരിട്ടെത്തി വിശദീകരണം നല്‍കിയിരുന്നു. പരാതിയില്‍ എത്തിക്‌സ് കമ്മിറ്റി ധനമന്ത്രിയോട് മറുപടി തേടും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പരാതിയിലും മന്ത്രിയുടെ വിശദീകരണത്തിലും കഴമ്പുണ്ടെന്നായിരുന്നു പി ശ്രീരാമകൃഷ്ണന്റെ പ്രതികരണം. എത്തിക്‌സ് കമ്മിറ്റി ഇരുഭാഗങ്ങളും കേള്‍ക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. മന്ത്രിമാര്‍ക്കെതിരെയുള്ള അവകാശലംഘന നോട്ടീസില്‍ വിശദീകരണത്തിന് ശേഷം സാധാരണഗതിയില്‍ തുടര്‍ നടപടികള്‍ ഉണ്ടാകാറില്ല. നിയമസഭാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരെ അവകാശലംഘന പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടുന്നത്.

Speaker P sreeramakrishnan Hands over The Breach of Privilege Notice Against Thomas Isaac to Ethics Committee

യുഎസ്-ഇറാന്‍ സമാധാന കരാര്‍, ഹോര്‍മൂസിലെ ഉപരോധം മാറും, ഇറാന്‍ യുദ്ധത്തില്‍ സംഭവിച്ചതെന്ത്?

വെല്‍ഡ് ഇന്റര്‍നാഷണല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജര്‍മനിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു; യൂറോപ്പില്‍ വികസന പദ്ധതികളുമായി മാക് ഇന്റര്‍നാഷണല്‍

രണ്ടാം വാരത്തിലും ട്രെൻഡിങ് നിലനിർത്തി മോളിവുഡ് ടൈംസ്; ബോക്സ് ഓഫീസിലും ഹിറ്റ്

'ബാലൻ' കഴിഞ്ഞ 2 വർഷത്തിനിടയിൽ ഞാൻ കണ്ട ഏറ്റവും മികച്ച സിനിമ: പ്രിയദർശൻ

ഡ്രമ്മർ ജാക്സണായി അപ്പാനി ശരത്; 'അനന്തൻ കാടി'ലെ പുതിയ ക്യാരക്ടർ പോസ്റ്റർ

SCROLL FOR NEXT