Around us

‘ചിലര്‍ മരിക്കും, അപകടങ്ങള്‍ കാരണം കാര്‍ ഫാക്ടറികള്‍ പൂട്ടാറില്ല’ ; സമ്പദ് ഘടന പ്രധാനമെന്ന വാദവുമായി ജെയര്‍ ബോള്‍സനാരോ 

THE CUE

കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ സാമൂഹ്യമായ അകലം പാലിക്കലാണ് പോംവഴിയെന്നിരിക്കെ ജനങ്ങ ള്‍ ജോലികളില്‍ തിരികെ പ്രവേശിക്കണമെന്ന വാദവുമായി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ. എന്നോട് ക്ഷമിക്കണം. ചിലര്‍ മരിച്ചുവീഴും. അതാണ് ജീവിതം, പക്ഷേ അപകട മരണങ്ങള്‍ ഉണ്ടാകുന്നത് കാരണം കാര്‍ ഫാക്ടറികള്‍ പൂട്ടാനാകില്ല. വെള്ളിയാഴ്ച രാത്രി ഒരു ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു ബോള്‍സനാരോയുടെ നിഷേധ പ്രസ്താവന. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രാധാന്യം നല്‍കണമെന്നാണ് വാദം.

രോഗം പടരാതിരിക്കാന്‍ ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരം 26 ഗവര്‍ണര്‍മാര്‍ തങ്ങളുടെ കീഴിലുള്ള മേഖലകളില്‍ അവശ്യസേവനങ്ങള്‍ ഒഴികെയുള്ളവയെല്ലാം നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ഈ ആശങ്കാവസ്ഥയിലും,സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഗവര്‍ണമാരോട് വിയോജിക്കുകയാണ് ബോള്‍സാനാരോ. ബ്രസീലിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി വിശേഷിപ്പിക്കപ്പെടുന്ന സാവോ പോളോയില്‍ മരണസംഖ്യ കൂടുതലാണ്. ഇവിടെ 68 പേര്‍ കൊവിഡ് ബാധിതരായി മരണപ്പെട്ടു. കൂടാതെ 1223 പേര്‍ വൈറസ്ബാധിതരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ സാവോ പോളോയിലെ മരണനിരക്കില്‍ തനിക്ക് സംശയമുണ്ടെന്നാണ് ജെയര്‍ ബോള്‍സനാരോ പറയുന്നത്.

രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഗവര്‍ണമാര്‍ തെറ്റായ കണക്കുകളാണ് പുറത്തുവിടുന്നതെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു. രാജ്യത്താകെ 3500 കൊവിഡ് കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 93 പേര്‍ ഇതിനകം മരിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഗവര്‍ണമാരെ പരിഹസിച്ചുകൊണ്ട് 'ബ്രസീലിനെ തടയാനാവില്ല' എന്ന ഹാഷ്ടാഗ് ക്യാംപയിന് ബോള്‍സാനോരോ പക്ഷം പ്രോത്സാഹനം നല്‍കി വരികയാണ്. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണുയരുന്നത്. ഇറ്റലിയിലെ മിലാനിലും ഇത്തരത്തില്‍ പ്രചരണം നടന്നിരുന്നു. എന്നാല്‍ പിന്നീട് രോഗബാധ കടുക്കുകയും നിരവധി പേര്‍ മരണപ്പെടുകയും ചെയ്തു. കൊറോണ വൈറസ് പ്രതിസന്ധി മാധ്യമസൃഷ്ടിയാണെന്നായിരുന്നു നേരത്തേ ബോള്‍സനാരോ നടത്തിയ പരാമര്‍ശം.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT