'2009നേക്കാള്‍ മോശം സാമ്പത്തിക മാന്ദ്യം'; 80 രാജ്യങ്ങള്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചുവെന്ന് ഐഎംഎഫ്

'2009നേക്കാള്‍ മോശം സാമ്പത്തിക മാന്ദ്യം'; 80 രാജ്യങ്ങള്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചുവെന്ന് ഐഎംഎഫ്

കൊവിഡ് 19 ലോകം സാമ്പത്തിക വ്യവസ്ഥയെ മോശമായ ബാധിക്കുന്നുവെന്ന് ഐഎംഎഫ്. സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റീന ജിയോര്‍ജിവ വ്യക്തമാക്കി. 2009ലെ സാമ്പത്തിക മാന്ദ്യത്തേക്കാള്‍ മോശമായിരിക്കും.

ലോക സാമ്പത്തിക വ്യവസ്ഥ പെട്ടെന്ന് നിശ്ചലമായിരിക്കുകയാണ്. വിപണിയെ ഉത്തേജിപ്പിക്കാന്‍ രണ്ടര ലക്ഷം കോടി ഡോളറെങ്കിലും വേണ്ടിവരും. കഴിഞ്ഞ ആഴ്ചകളില്‍ സര്‍ക്കാരുകള്‍ 83 ബില്യണ്‍ ഡോളറാണ് ഇറക്കിയത്. അഭ്യന്തര വിഭവങ്ങള്‍ അപര്യാപ്തമാണ്. പലരാജ്യങ്ങളും കടക്കെണിയിലാണെന്നും ക്രിസ്റ്റീന ജിയോര്‍ജിവ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുള്ള 80 രാജ്യങ്ങള്‍ നിലവില്‍ ഐഎംഎഫിനോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമല്ല.അവര്‍ക്ക് അനുകൂലമായ തീരുമാനം പെട്ടെന്ന് എടുക്കാന്‍ ശ്രമിക്കുമെന്നും ഐഎംഎഫ് ഉറപ്പ് നല്‍കി.

Related Stories

No stories found.
logo
The Cue
www.thecue.in