Around us

സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; കേന്ദ്രസര്‍ക്കാര്‍

THE CUE

സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ളവയുടെ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിലപാടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സമൂഹമാധ്യമങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, ലൈംഗീക കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. എവിടെ നിന്നാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. അതുകൊണ്ട് ആധാറുമായി സമൂഹമാധ്യമങ്ങളെ ബന്ധിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വിയോജിപ്പില്ല.
കേന്ദ്ര സര്‍ക്കാര്‍
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളുടെ അക്കൗണ്ടുകള്‍ നിരന്തരം ഹാക്ക് ചെയ്യപ്പെടുകയും വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്. ബയോ മെട്രിക് ഡാറ്റ ഉള്‍പ്പെടെ അത്യന്തം ഗൗരവമേറിയ വ്യക്തിവിവരങ്ങള്‍ സോഷ്യല്‍ മീഡിയയുമായി ബന്ധിപ്പിക്കാനുള്ള നീക്കം പ്രൈവസി സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതാണ്.  

സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി പരിഗണിച്ചതിന് പിന്നാലെ മറ്റ് കോടതികളിലും സമാനമായ ഹര്‍ജികള്‍ വന്നിരുന്നു. ഹര്‍ജിയില്‍ ഇടപെടലുമായി ഫേസ്ബുക്ക് രംഗത്തെത്തി. പൊതുവായി തീരുമാനം എടുക്കേണ്ടത് സുപ്രീം കോടതിയാണെന്നും കേസുകള്‍ സുപ്രീം കോടതിയിലേക്ക് വിളിച്ചുവരുത്തി കേള്‍ക്കണമെന്നുമായിരുന്നു ഫേസ്ബുക്കിന്റെ ഹര്‍ജി. ഈ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കിയത്. ഇതില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സെപ്റ്റംബര്‍ 13ന് കേസ് വീണ്ടും പരിഗണിക്കും.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT