Around us

‘കോഴിക്കോട് വരെ നനഞ്ഞു’; ടിക്കറ്റെടുത്ത് ട്രെയിനില്‍ മഴ കൊണ്ടതിനേക്കുറിച്ച് വിനോദ് കോവൂര്‍  

THE CUE

ചോര്‍ന്നൊലിക്കുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസിലെ ദുരിതയാത്ര വിവരിച്ച് നടന്‍ വിനോദ് കോവൂര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് ട്രെയിനിനകത്തും കുട ചൂടിയിരുന്ന് യാത്ര ചെയ്യുന്ന വീഡിയോ പങ്കുവച്ചത്. യാത്രക്കാര്‍ കുട ചൂടിയും തലയില്‍ ടവ്വലിട്ടുമാണ് സീറ്റിലിരിക്കുന്നത്. ജോലി കഴിഞ്ഞു മടങ്ങുന്നവരുള്‍പ്പെടെ നനഞ്ഞിരിക്കുന്നതും വീഡിയോയില്‍ കാണാം.

ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ ഫാനുകള്‍ ദ്രവിച്ചിരിക്കുകയാണെന്നും അതിലൂടെയാണ് മഴവെള്ളം അകത്തെത്തുന്നതെന്നും വിനോദ് കോവൂര്‍ ദ ക്യൂവിനോട് പറഞ്ഞു. ലൈറ്റിന്റെ ഉള്ളിലും ചോര്‍ച്ചയുണ്ട്.

കോഴിക്കോട് എത്തുന്നത് വരെ ട്രയിനിനുള്ളിലിരുന്ന് മഴ നനയുകയായിരുന്നു. നല്ല ചോര്‍ച്ചയുണ്ടായപ്പോള്‍ യാത്രക്കാര്‍ സീറ്റ് മാറിയിരുന്നു. കാശും കൊടുത്ത് മഴയും കൊണ്ടിരിക്കേണ്ട അവസ്ഥയാണ്. കംപാര്‍ട്ട്‌മെന്റ് മൊത്തത്തില്‍ ചോരുകയാണ്. 
വിനോദ് കോവൂര്‍

ലൈവ് വീഡിയോ ഷെയര്‍ ചെയ്തതിന് ശേഷം പലരും കെഎസ്ആര്‍ടിസിയിലും സമാനമായ അനുഭവമുണ്ടെന്ന് പങ്കുവച്ചതായി വിനോദ് പറഞ്ഞു. റെയില്‍വേക്ക് പരാതി നല്‍കുന്നില്ല. വീഡിയോ ഷെയര്‍ ചെയ്ത് പോകുന്നതിനാല്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുമെന്നാണ് കരുതുന്നതെന്നും യാത്രക്കാരുടെ ദുരിതം അവസാനിക്കുമെന്നും പ്രതീക്ഷിക്കുന്നതായും വിനോദ് കോവൂര്‍ പ്രതികരിച്ചു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT