Around us

താലിബാന്‍, ലക്ഷദ്വീപ് പോസ്റ്റുകള്‍ക്ക് ഒരേ തരം വിദ്വേഷ പ്രതികരണം, സൈബര്‍ ആക്രമണങ്ങളോട് സിത്താര

അഫ്ഗാനെ പിന്തുണച്ചുകൊണ്ട് താന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്ക് താഴെ വന്ന വിദ്വേഷ കമന്റുകളില്‍ പ്രതികരണവുമായി പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍

ലക്ഷദ്വീപ് വിഷയത്തിലും, അഫ്ഗാന്‍ വിഷയത്തിലും വന്ന കമന്റുകള്‍ തമ്മില്‍ വലിയ സാമ്യമുണ്ടെന്നാണ് സിത്താര പറഞ്ഞത്. ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത് എല്ലാം ശരിയാക്കി കളയാം എന്ന വിചാരത്തിലല്ല എന്നും സത്യസന്ധമായി മനസില്‍ തോന്നുന്നത് കുറിക്കുന്നതാണെന്നും സിത്താര പറഞ്ഞു.

അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതില്‍ രാജ്യവും, നിറവും, ജാതിയും, മതവും പക്ഷവും ഒന്നും നോക്കാറില്ല, മനസ്സിന്റെ തോന്നലുകളെ മാത്രമേ പിന്തുടരാറുള്ളൂവെന്നും സിത്താര പറഞ്ഞു. തന്റെ രണ്ട് പോസ്റ്റുകള്‍ക്കും വന്ന കമന്റുകള്‍ പങ്കുവെച്ചുകൊണ്ടാണ് സിത്താര കൃഷ്ണകുമാറിന്റെ പ്രതികരണം.

അഫ്ഗാന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് നേരത്തെ സിത്താര പങ്കുവെച്ചിരുന്നു. താലിബാനെ പിന്തുണയ്ക്കുന്നവര്‍ തന്നെ അണ്‍ഫോളോ ചെയ്ത് പോകണം എന്നും അല്ലെങ്കില്‍ ബ്ലോക്ക് ചെയ്യുമെന്നും ആയിരുന്നു പോസ്റ്റ് പങ്കുവെച്ചുകൊണ്ട് സിത്താര ഫേസ്ബുക്കില്‍ എഴുതിയിരുന്നത്.

എന്നാല്‍ ഈ പോസ്റ്റിന് താഴെ വന്ന വിദ്വേഷ കമന്റുകള്‍ക്കെതിരെയാണ് സിത്താര പ്രതികരിച്ചത്. കണ്ണും കാതും കൂടെ മനസ്സും തുറന്നുവച്ചാലെ തിരിച്ചറിവിന്റെ വെളിച്ചം ഉള്ളിലേക്ക് വരികയുള്ളൂ! പരസ്പരം സമാധാനത്തോടെ സംവദിക്കാന്‍ എന്നാണിനി നമ്മള്‍ പഠിക്കുക എന്നും സിത്താര ചോദിക്കുന്നു.

സിത്താരയുടെ വാക്കുകള്‍

ലക്ഷദ്വീപ് വിഷയത്തിലും, അഫ്ഗാന്‍ വിഷയത്തിലും പോസ്റ്റുകള്‍ ഇട്ടപ്പോള്‍, അതിനു താഴെ ഇതേ പേജില്‍ വന്ന രണ്ടു കമെന്റുകള്‍ ആണ് ആഹാ ആ വാരിവിതരുന്ന വിഷത്തിനും, വെറുപ്പുളവാക്കുന്ന ഭാഷയ്ക്കും എന്തൊരു സാമ്യം അക്കാര്യത്തില്‍ എന്തൊരു ഒത്തൊരുമ പേജുകളില്‍ പോസ്റ്റിടുന്നത് എല്ലാം ശരിയാക്കികളയാം എന്ന വിചാരത്തിലൊന്നുമല്ല കൂട്ടുകാരെ.

സത്യസന്ധമായി മനസ്സില്‍ തോന്നുന്നത് കുറച്ചിടുന്നു എന്നു മാത്രം! അതില്‍ രാജ്യവും, നിറവും, ജാതിയും,മതവും പക്ഷവും ഒന്നും നോക്കാറില്ല, മനസ്സിന്റെ തോന്നലുകളെ മാത്രമേ പിന്തുടരാറുള്ളൂ നിങ്ങള്‍ക് ഇഷമുള്ളത് പറഞ്ഞാല്‍ നിങ്ങളുടെ സ്വന്തം, ഇഷ്ടമില്ലാത്തതുപറഞ്ഞാല്‍ ആ നിമിഷം ശത്രുത! ഇതെന്തുപാട്?

കണ്ണും കാതും കൂടെ മനസ്സും തുറന്നുവച്ചാലെ തിരിച്ചറിവിന്റെ വെളിച്ചം ഉള്ളിലേക്ക് വരികയുള്ളൂ! പരസ്പരം സമാധാനത്തോടെ സംവദിക്കാന്‍ എന്നാണിനി നമ്മള്‍ പഠിക്കുക!

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT