Around us

‘ഞങ്ങളുടെ ടീച്ചറെ സ്ഥിരപ്പെടുത്തൂ’; ഉഷ കുമാരിയുടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക്, നടപടിയെടുക്കാതെ സര്‍ക്കാര്‍

THE CUE

ഏകാധ്യാപക വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഉഷ ടീച്ചര്‍ നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക്. ടീച്ചറുടെ ആരോഗ്യ നില തീര്‍ത്തും മോശമായെന്ന് മകള്‍ പറയുന്നു. അഗസ്ത്യമലയിലെ കാട്ടിലെ ഏകാധ്യാപക വിദ്യാലയത്തിലാണ് ടീച്ചര്‍ സമരം നടത്തുന്നത്. സ്ഥിര നിയമനവും, ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമില്ലാതെ ദുരിതത്തിലാണ് സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍. കാടിനകത്തെ ആദിവാസി ഊരുകളിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ള ഏക ആശ്രയമാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമ്പൂരിലെ വീട്ടില്‍ നിന്നും ഓരോ ദിവസവും രണ്ട് മണിക്കൂര്‍ യാത്ര ചെയ്താണ് ഉഷ കുമാരി തൊടുമലയിലെ സ്‌കൂളിലെത്തുന്നത്. പുഴ കടന്ന്, നാലു കിലോമീറ്ററോളം നടന്നാണ് ദിവസവും യാത്ര. 20 വര്‍ഷമായി ജോലിയില്‍ പ്രവേശിച്ചിട്ട്, എന്നിട്ടും സ്ഥിരനിയമനമായില്ലെന്ന് ടീച്ചര്‍ പറയുന്നു. ശമ്പളം കിട്ടിയിട്ട് അഞ്ചുമാസമായി. അധികാരികള്‍ തിരിഞ്ഞു പോലും നോക്കുന്നില്ല. ശമ്പളം എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയെങ്കിലും ഉണ്ട്. സ്‌കൂളില്‍ പാചകം ചെയ്യുന്നവര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്. അതിന് വളരെ നന്ദിയുണ്ട്. എന്നാല്‍ പ്യൂണ്‍ മുതല്‍ ഹെഡ്മാസ്റ്റര്‍ വരെയുള്ളവരുടെ ജോലിയെടുക്കുന്ന തന്നെ പോലുള്ളവര്‍ക്ക് ശമ്പളത്തിന് യാതൊരു കൃത്യതയും ഇല്ലെന്നും ഫെയ്‌സ്ബുക്ക് ലൈവില്‍ ഉഷ ടീച്ചര്‍ പറഞ്ഞു.

തങ്ങള്‍ ജോലി വേണ്ടെന്ന് വെച്ച് വന്നാല്‍ ബുദ്ധിമുട്ടിലാകുന്നത് കുട്ടികളാകുമെന്നും ടീച്ചര്‍ പറയുന്നു. ആ കുഞ്ഞുങ്ങളുടെ ജീവിതം അതോടെ ഇരുട്ടിലാകും. ഞങ്ങളെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പറയുന്നത് പോലും ഇന്ന് ശരിയാക്കാം നാളെ ശരിയാക്കാം എന്നാണ്. ഇപ്പോ ശമ്പളവുമില്ല. ഇക്കാര്യത്തില്‍ തീരുമാനമാകാതെ താന്‍ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് ഉഷ ടീച്ചര്‍ പറയുന്നു. കേരളത്തിലെ ഏകാധ്യാപക സ്‌കൂളുകളിലെ 340ഓളം അധ്യാപകരും ഉഷ ടീച്ചറിന് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അധികൃതര്‍ ഇടപെട്ട് തീരുമാനമുണ്ടാക്കിയില്ലെങ്കില്‍ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസമാണ് അവതാളത്തിലാകുന്നതെന്ന് ആദിവാസി ഊരിലുള്ളവര്‍ പറയുന്നു. കൂലിപ്പണിയെടുത്ത്, കഷ്ടപ്പടിനിടയിലും കുട്ടികളെ സ്‌കൂളില്‍ വിടുന്നത് അവരെങ്കിലും രണ്ടക്ഷരം പഠിക്കട്ടെ എന്നു കരുതിയാണ്. ടീച്ചറിനെ സ്ഥിരപ്പെടുത്തിയില്ലെങ്കില്‍, കുട്ടികളുടെ കാര്യം കഷ്ടത്തിലാകും. ടീച്ചര്‍ നിരാഹാരമിരിക്കുന്നത് മൂലം കുട്ടികളും വിഷമത്തിലാണെന്ന് ഇവര്‍ പറയുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT