Around us

കെ.കെയുടെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ഗായകന്‍ കെ.കെയുടെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് പൊലീസ്. ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ കെ.കെ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കെ.കെയുടെ മുഖത്തും തലയിലും പരിക്കുകളുണ്ടായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എസ്.എസ്.കെ.എം ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. ഗ്രാന്‍ഡ് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.

ഹിന്ദി, തമിഴ്, കന്നഡ, മറാത്തി, ബംഗാളി, അസമീസ്, ഗുജറാത്തി സിനിമകളിലായി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള കെ.കെ മലയാളത്തില്‍ പുതിയമുഖം എന്ന ചിത്രത്തിലെ രഹസ്യമായി എന്ന പാട്ടും പാടിയിട്ടുണ്ട്.

തൃശൂര്‍ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ല്‍ ഡല്‍ഹിയിലായിരുന്നു കെ.കെയുടെ ജനനം. സ്വന്തമായി റോക്ക് മ്യൂസിക് ഗ്രൂപ്പുണ്ടാക്കിയ കെ.കെ യുടെ ശബ്ദം പരസ്യ ജിംഗിളുകളിലൂടെയാണ് ഇന്ത്യ മുഴുവന്‍ കേട്ട് തുടങ്ങിയത്. ഹീറോ ഹോണ്ട, ഉഷ ഫാന്‍ തുടങ്ങിയവയ്ക്ക് വേണ്ടി മൂളിയ ജിംഗിളുകള്‍ അതില്‍ പെടുന്നു. 3500ല്‍ അധികം ജിംഗിളുകള്‍ കെ.കെ ആലപിച്ചിട്ടുണ്ട്.

1999ല്‍ പുറത്തിറങ്ങിയ 'പല്‍' എന്ന ആല്‍ബവും പിന്നീട് റിലീസ് ചെയ്ത ഹംസഫറും കെ.കെയ്ക്ക് ആരാധകരെ സൃഷ്ടിച്ചു. ബോളിവുഡില്‍ ആംഖോം മെ തേരി (ഓം ശാന്തി ഓം), തൂഹി മേരെ ഷബ് ഹെ (ഗാങ്സ്റ്റര്‍) ഖുദാ ജാനെ (ബച്‌നാ ഏ ഹസീനോ), പിയ ആയേ നാ (ആഷിഖി 2), , തൂനെ മാരി എന്‍ട്രിയാന്‍ (ഗൂണ്ടേ) തുടങ്ങിയ ഗാനങ്ങളും തമിഴില്‍ സ്ട്രോബറി കണ്ണേ (മിന്‍സാര കനവ്), അപ്പടി പോട് (ഗില്ലി), ഉയിരിന്‍ ഉയിരേ (കാക്ക കാക്ക) തുടങ്ങിയ ഗാനങ്ങളും കെ.കെയുടെ ഹിറ്റ് പാട്ടുകളാണ്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT