Around us

ഡിപിആര്‍ അപൂര്‍ണം, സില്‍വര്‍ ലൈന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയായ സില്‍വര്‍ ലൈന്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ലെന്ന റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡി.പി.ആര്‍ അപൂര്‍ണമാണെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.

1000 കോടി രൂപയിലേറെ ചെലവ് വരുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം വേണം. നിലവിലെ ഡി.പി.ആര്‍ അപൂര്‍ണമാണ്. സാങ്കേതിക വിവരങ്ങള്‍ ആവശ്യത്തിന് ഡി.പി.ആറില്‍ ഇല്ല എന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക സാമ്പത്തിക പ്രായോഗിക വിവരങ്ങള്‍ പരിഗണിക്കും. 33700 കോടി രൂപ വായ്പാ ബാധ്യത എന്നതും പരിശോധിക്കേണ്ടതുണ്ടെന്നും മറുപടിയില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. അടൂര്‍ പ്രകാശ് എം.പിക്ക് നല്‍കിയ മറുപടിയിലായിരുന്നു വിശദീകരണം.

പദ്ധതിയുടെ അലൈന്മെന്റ് വേണ്ടി വരുന്ന റെയില്‍വേ സ്വകാര്യ ഭൂമി, നിലവിലെ റെയില്‍വേ ലൈനില്‍ വരുന്ന ക്രോസിങ്ങുകള്‍, ബാധിക്കുന്ന റെയില്‍വേ വസ്തു വകകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരള റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT