Around us

'മാധ്യമസ്വാതന്ത്ര്യത്തിന് എതിരായ ആക്രമണം'; സിദ്ദിഖ് കാപ്പന്റെ അറസ്റ്റിനെതിരെ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എംപിമാരുടെ കത്ത്

ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചെയ്യാന്‍ ഉത്തര്‍പ്രദേശിലേക്ക് പോയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും എംപിമാരുടെ കത്ത്. സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത നടപടി മാധ്യമസ്വാതന്ത്ര്യത്തിന് എതിരായ ആക്രമണമാണെന്ന് കത്തില്‍ പറയുന്നു. എംപിമാരായ ബിനോയ് വിശ്വം, ബെന്നി ബെഹന്നാന്‍, ആന്റോ ആന്റണി എന്നിവരാണ് കത്ത് അയച്ചത്.

അറസ്റ്റ് ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് കൊണ്ടാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തതെന്ന് കത്തില്‍ പറയുന്നു. ഹത്രാസില്‍ നടന്നത് പോലുള്ള സംഭവങ്ങള്‍ അന്വേഷിക്കേണ്ടതും റിപ്പോര്‍ട്ട് ചെയ്യേണ്ടതും മാധ്യമപ്രവര്‍ത്തകരുടെ ജോലിയുടെ ഭാഗമാണ്. മാധ്യമപ്രവര്‍ത്തനത്തിനെതിരായ ഇത്തരം ആക്രമണങ്ങള്‍ കാരണമാണ് മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 142ല്‍ എത്തിയതെന്നും ബിനോയ് വിശ്വം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സിദ്ദിഖ് കാപ്പനെ ഉടന്‍ വിട്ടയക്കണമെന്നും, ഹത്രാസില്‍ നടന്ന സംഭവങ്ങളെ കുറിച്ച് സുതാര്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിലൂടെ വസ്തുതാപരമായ റിപ്പോര്‍ട്ടിങ് അനുവദിക്കില്ലെന്നാണ് ഉത്തര്‍പ്രദേശ് നല്‍കുന്ന സന്ദേശമെന്ന് ബെന്നി ബെഹന്നാന്‍ കത്തില്‍ പറയുന്നു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയില്‍ ഇടപെടണമെന്ന് ആന്റോ ആന്റണിയും കത്തിലൂടെ ആവശ്യപ്പെട്ടു.

ഈ മാസം അഞ്ചിനാണ് സിദ്ദിഖ് കാപ്പനുള്‍പ്പടെ നാല് പേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് അഴിമുഖത്തിന് വേണ്ടി വാര്‍ത്തകള്‍ നല്‍കിയിരുന്ന മാധ്യമപ്രവര്‍ത്തകനാണ് സിദ്ദിഖ് കാപ്പന്‍.

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT